കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി; ബാംഗ്ലൂരിന് ജയം

വിരാട് കൊഹ്‌ലി സെഞ്ച്വറിയുമായി തിളങ്ങിയ മല്‍സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് പൂനെ സൂപ്പര്‍ജൈന്റ്സിനെതിരെ ഏഴു വിക്കറ്റ് വിജയം.

കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി; ബാംഗ്ലൂരിന് ജയംബംഗളൂരു: വിരാട് കൊഹ്‌ലി സെഞ്ച്വറിയുമായി തിളങ്ങിയ മല്‍സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് പൂനെ സൂപ്പര്‍ജൈന്റ്സിനെതിരെ ഏഴു വിക്കറ്റ് വിജയം.

പൂനെ സൂപ്പര്‍ജൈന്റ്സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം കൊഹ്‌ലിയുടെ(പുറത്താകാതെ 108) ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവില്‍ ആര്‍സിബി എത്തി പിടിക്കുകയായിരുന്നു. വിരാട് കൊഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.


58 പന്ത് നേരിട്ട കൊഹ്‌ലി എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും ഉള്‍പ്പടെയാണ് പുറത്താകാതെ 108 റണ്‍സെടുത്തത്. ആര്‍സിബിക്കുവേണ്ടി കെ എല്‍ രാഹുല്‍ 38 റണ്‍സും ഷെയ്ന്‍ വാട്ട്സണ്‍ 13 പന്തില്‍ 36 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പൂനെ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ആജിന്‍ക്യ രഹാനെ(48 പന്തില്‍ 74), സൗരഭ് തിവാരി(52) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് പൂനെയ്‌ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

Read More >>