ഐപിഎല്‍; ബാംഗ്ലൂറിന് വീണ്ടും തോല്‍വി

185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് യൂസഫ് പത്താന്‍ ആന്ദ്രെ റസല്‍ കൂട്ടുകെട്ടാണ് ത്രസിപിക്കുന്ന വിജയം സമ്മാനിച്ചത്.

ഐപിഎല്‍; ബാംഗ്ലൂറിന് വീണ്ടും തോല്‍വിബംഗളൂരു: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം. യൂസഫ് പത്താന്റെ വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് വിജയം സമ്മാനിച്ചത്. 29 പന്തില്‍ മൂന്ന് സികസും ആറ് ബൗണ്ടറികളുമുള്‍പ്പെടെ പത്താന്‍ അടിച്ചുകൂട്ടിയത് 60 റണ്‍സ്.

185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക്  യൂസഫ് പത്താന്‍ ആന്ദ്രെ റസല്‍ കൂട്ടുകെട്ടാണ് ത്രസിപിക്കുന്ന വിജയം സമ്മാനിച്ചത്. ആന്ദ്രെ റസല്‍ 24 പന്തില്‍ 39 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഓപ്പണര്‍ ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി, ഷെയന്‍ വാട്സണ്‍ എന്നിവരുടെ ഇന്നിങ്സാണ് 185 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇത്തവണയും ബാംഗ്ലൂരിന് തിരിച്ചടിയായത്.

Read More >>