വടകരയില്‍ കെ കെ രമക്ക് അപര കെ കെ രമ

കെ കെ രമയുടെ മുന്നേറ്റത്തില്‍ പരാജയം സമ്മതിച്ചതു കൊണ്ടാണ് സി പി എം അപരന്‍മാരെ ഇറക്കിയതെന്നാണ് ആര്‍.എം.പിയുടെ ആരോപണം.

വടകരയില്‍ കെ കെ രമക്ക് അപര കെ കെ രമ

കോഴിക്കോട്: വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ കെ രമക്ക് അപര സ്ഥാനാര്‍ത്ഥി. കെ.കെ രമയെന്ന പേരില്‍ ഒരേ പേരിലും ഇനീഷ്യലിലും അപര സ്ഥാനാര്‍ത്ഥിയെത്തിയത് ആര്‍.എം .പിയെ വെട്ടിലാക്കി. ആര്‍.എം. പി സ്ഥാനാര്‍ത്ഥി കെ കെ രമക്ക് പുറമെ കെ കെ രമ, ടി പി.രമ എന്നിവരാണ് സമര്‍പ്പിച്ചിട്ടുള്ള

ത്. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും സി കെ നാണുവിനും അപരന്‍മാര്‍ രംഗത്തുണ്ടെങ്കിലും ഒരെ പേരിലും ഇനീഷ്യലും ഉള്ള സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പത്രികയില്‍ ഒരെ പേര് വേണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതോടെ വരണാധികാരി ഇടപെട്ടു. ചര്‍ച്ചക്ക് ഒടുവില്‍ എല്ലാവരുടേയും പത്രിക സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെ കെ രമയുടെ മുന്നേറ്റത്തില്‍ പരാജയം സമ്മതിച്ചതു കൊണ്ടാണ് സി പി എം അപരന്‍മാരെ ഇറക്കിയതെന്നാണ് ആര്‍.എം.പിയുടെ ആരോപണം.

നടപടിയെ നിയമപരമായി നേരിടാന്‍ ആര്‍.എം.പി തീരുമാനിച്ചിട്ടുണ്ട്.

Read More >>