കിംഗ്സ് ഇലവന്‍ താരം ഷോണ്‍ മാര്‍ഷ് ഐ പി എല്ലില്‍ നിന്നും പിന്മാറി

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരവും ഓസ്ട്രേലിയന്‍ ടീമംഗവുമായ ഷോണ്‍ മാര്‍ഷ് ഐ പി എല്ലില്‍ നിന്നും പിന്മാറി.

കിംഗ്സ് ഇലവന്‍ താരം ഷോണ്‍ മാര്‍ഷ് ഐ പി എല്ലില്‍ നിന്നും പിന്മാറി
 ഐ പി എല്ലില്‍ നിന്നും  മറ്റൊരു താരം കൂടി പുറത്തേക്ക്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരവും ഓസ്ട്രേലിയന്‍ ടീമംഗവുമായ  ഷോണ്‍ മാര്‍ഷ് ഐ പി എല്ലില്‍ നിന്നും പിന്മാറി.

ഞായറാഴ്ച്ച ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിനിടെ  ഷോണ്‍ മാര്‍ഷിന് പരുക്കേറ്റിരുന്നു.  തുടര്‍ന്നുണ്ടായ കടുത്ത പുറം വേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്  തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നത്.  വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച്ച രാത്രി തന്നെ ഷോണ്‍ മാര്‍ഷ് നാട്ടിലേക്കു മടങ്ങും. ഒരു നീണ്ട കാലയളവിനു ശേഷമേ മാര്‍ഷിനു ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐപിഎല്ലില്‍ ഇതുവരെ ആറ് മത്സരം കളിച്ച മാര്‍ഷ് 31.80 ശരാശരിയില്‍ 159 റണ്‍സാണ് നേടിയിട്ടുളളത്. മാര്‍ഷിന്റെ പിന്മാറ്റം പഞ്ചാബിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് . ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം നേടി പോയിന്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്‌ ഇപ്പോള്‍.

ഈ സീസണില്‍ പരുക്കേറ്റ് പുറത്താകുന്ന അഞ്ചാമത്തെ താരമാണ് ഷോണ്‍ മാര്‍ഷ്. പൂനെ സൂപ്പര്‍ ജെയിന്റ്‌സ് താരവും ഓസ്‌ട്രേലിയന്‍ നായകനുമായ സ്‌റ്റീവന്‍ സ്‌മിത്തും പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മത്സരത്തിനിടെ വലത് കൈക്ക് പരുക്കേറ്റതാണ് സ്മിത്തിന് വിനയായത് സ്മിത്ത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.


Read More >>