ജിഷയുടെ കൊലപാതകം: പ്രതിഷേധവുമായി കേരള സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികള്‍

നാളെ നീയോ ഞാനോ ഇരകളാകം, ചുറ്റും കഴുകന്മാര്‍ കാത്തിരിക്കുന്നു, ജാഗ്രത മാത്രം പോര, പോരാട്ടത്തിനുള്ള സമയമാണ്. സൗമ്യക്കു വേണ്ടി ,ജിഷക്ക് വേണ്ടി ,അപമാനിതരാകുന്ന കറുത്ത മക്കള്‍ക്ക് വേണ്ടി, നിനക്ക് വേണ്ടി എനിക്ക് വേണ്ടി വരൂ നമുക്ക് പോരാടാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ജിഷയുടെ കൊലപാതകം: പ്രതിഷേധവുമായി കേരള സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ മോളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധക്കൂട്ടയ്മയുമായികേരള സര്‍വ്വകലശാല കാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍.

'സ്വാതന്ത്ര്യം സമത്വം അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സമൂഹത്തിന്റെ ക്രൂരതയെ അടയാളപ്പെടുത്തുന്ന കുടങ്ങള്‍ തല്ലി തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മക പ്രതിഷേധം പ്രകടനം നടത്തി. കാര്യവട്ടം ക്യാമ്പസിലെ ഫിലോസഫി അധ്യാപികയാ കൃഷ്ണ കുടം തല്ലി ഉടച്ച് പ്രതിഷേധക്കൂട്ടയ്മ ഉദ്ഘാടനം ചെയുതു.

അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല നമ്മുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധ പ്രകടനം.

നീതിന്യായ വ്യവസ്ഥയോ വനിതാ കമ്മീഷനുകളോ അര്‍ഹമായ അവകാശം നേടി എടുക്കാന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ചെറുത്തു നില്‍പ്പുകള്‍ അല്ല ശക്തമായ പോരാട്ടം ആണ് വേണ്ടതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Read More >>