അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം വിനോദ സഞ്ചാരമേഖലയുടെ നട്ടെല്ലൊടിച്ചു. ആഗോള ടൂറിസം രംഗത്ത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ ആകര്‍ഷണീയത മങ്ങിത്തുടങ്ങി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011-2015 വരെ മന്ത്രി എ .പി അനില്‍കുമാറാണ് ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വിനോദ സഞ്ചാചാര മേഖലയായി വളര്‍ന്ന കേരളത്തെ പിന്നോട്ടടിച്ചത് ഭരണപരാജയമാണ് എന്ന ആരോപണവും ശക്തമാണ്.

അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം വിനോദ സഞ്ചാരമേഖലയുടെ നട്ടെല്ലൊടിച്ചു. ആഗോള ടൂറിസം രംഗത്ത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ ആകര്‍ഷണീയത മങ്ങിത്തുടങ്ങി

അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ നട്ടെല്ലൊടിച്ചതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്കു കൈമാറിയ പഠന റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ രൂപീകരിച്ച സമിതിയുടെ കണ്‍വീനര്‍ ഡോ. ഡി. നാരായണനാണ്. കെ.എന്‍. നായര്‍, ശാലിനി വാരിയര്‍, അനീഷ് ജോര്‍ജ്, ഡോ. മേരി ജോര്‍ജ്, ഡോ. ഇരുദയ രാജന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.2010-11 മുതല്‍ സംസ്ഥാന സമ്പദ്ഘടനയുടെ വളര്‍ച്ച താഴോട്ടാണെന്നും ഇതു പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുതായി ആണ് സൂചന. കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നു. ഈ രംഗത്തു വളര്‍ച്ച പ്രതീക്ഷിച്ചു കോടികള്‍ നിക്ഷേപിച്ചവര്‍ കടക്കെണിയിലാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.


2010 ന് ശേഷം കേരളത്തിലെ വിനോദസഞ്ചാരമേഖല ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയില്‍ കൃഷിക്കൊപ്പം വിനോദസഞ്ചാരമേഖലക്കും വലിയ പ്രാധാന്യമുണ്ട്.ഐടി സെ്ടറില്‍ പുതിയ തൊഴില്‍വസരങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതകള്‍ കുറവാണ് താനും. ഗള്‍ഫ് മേഖല നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമായി കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം നേരിടാന്‍ കൂടി തയ്യാറേകണ്ടതുണ്ട് എന്നും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

കേരളത്തിന്റെ മൊത്തം ജിഡിപിയുടെ 11 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാരമേഖല തകരുമ്പോള്‍ അതിനെ നേരിട്ടും അല്ലാതെയും ആശ്രയിച്ച് കഴിയുന്ന 25 ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കും.

വിനോദ് സഞ്ചാരമേഖല തകര്‍ത്തത് എങ്ങിനെ?

2015ല്‍ വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 7.25% വര്‍ദ്ധനവുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുമ്പോള്‍ 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത്് 31.12%വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കേരള ടുറിസത്തിന്റെ സുവര്‍ണ്ണകാലഘട്ടം കൂടിയായിരുന്നു ഇത്. 2010 ന് ശേഷം ഓരോ വര്‍ഷവും വരുമാനത്തില്‍ തുടര്‍ച്ചയായി കുത്തനെ ഇടിവുണ്ടാകയും ഏറ്റവും ഒടുവില്‍ ഇത് 7.25% മാറുകയുമായിരുന്നു എന്നും ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011-2015 വരെ മന്ത്രി എ .പി അനില്‍കുമാറാണ് ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വിനോദ സഞ്ചാചാര മേഖലയായി വളര്‍ന്ന കേരളത്തെ പിന്നോട്ടടിച്ചത് ഭരണപരാജയമാണ് എന്ന ആരോപണവും ശക്തമാണ്. ടൂറിസം മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല എന്നും ടുറിസം രംഗത്തെ വിദഗ്ധര്‍ ആരോപിക്കുന്നു. ടുറിസം രംഗത്തെ തളര്‍ച്ച യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക തിരിച്ചടിയാകും എന്നതിനാല്‍ ഔദ്യാഗിക കണക്കുകളില്‍ കൃത്രിമം കാട്ടിയതായും ആരോപണം ഉണ്ട്. കെ. കരുണാകരന്‍ മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ വരെയുള്ള മന്ത്രിമാര്‍ കെട്ടിപ്പടുത്ത ശക്തമായ അടിത്തറ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഈ കാര്യപ്രാപ്തിയില്ലായ്മ മൂലം തകര്‍ന്നതായി ആണ് ആരോപണം. അനില്‍ കുമാര്‍ മന്ത്രിയായിരിക്കെ 5 ഡയറ്കടര്‍മാര്‍ വകുപ്പിന്റെ തലപ്പത്ത് മാറി മാറി വന്നു. ഇതും തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി പരക്കെ ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

1956ലാണ് ടൂറിസം ഒരു വ്യവസായമായി പ്രഖ്യാപിച്ചത്. പക്ഷെ ഇത് വരെ വ്യവസായ മേഖലക്ക് ആവശ്യമായ നയങ്ങളൊന്നും നടപ്പില്‍ വന്നിട്ടുമില്ല.20 ടൂറിസം സോണുകള്‍ പ്രഖ്യാപിക്കാനുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതും ഈ മേഖലയുടെ വളര്‍ച്ചയെ മുരടിപ്പിച്ചതായി ആണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.സര്‍ക്കാരിന്റെ കളള കണക്കുകള്‍ കണ്ട് ലാഭം പ്രതീക്ഷിച്ച് ടുറിസത്തിലേക്ക് വലിയ മുതല്‍മുടക്കി ഇറങ്ങിയവര്‍ പലരും വലിയ കട ബാദ്ധ്യതകളിലാണ് ഇപ്പോള്‍.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.വരുമാനം കുറയുമ്പോള്‍ മാറ്റിവെക്കപ്പെടുന്നത് വിനോദയാത്രകള്‍ തന്നെയാണ്. ഇന്ത്യയില്‍ നിന്ന് തന്നെ ഒരു കോടി വിനോദസഞ്ചാരികള്‍ എല്ലാ വര്‍ഷവും കേരളത്തിലേക്ക് എത്തുന്നു എന്നതാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത്് ഡൊമസ്റ്റിക് ടുറിസവും തകര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യില്‍ നിന്ന 10 ലക്ഷം വിനോദസഞ്ചാരികളെ അടുത്ത വര്‍ഷം ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമാക്കുന്ന പല രാജ്യങ്ങളും ഉണ്ട്.കേരളം മത്സരം നേരിടുന്നത് ചൈന , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. നിലവിലെ തകര്‍ച്ചയുടെ പ്രവണത തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആഭ്യന്തര ടുറിസത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം എന്നാണ് ടൂര്‍ ഓപ്പറേഷന്‍സ് അസോസിയേഷന്‍ പ്രതിനിധി അനീഷ് കുമാര്‍ വ്യക്തമാക്കുന്നത്.

മദ്യനയം ടുറിസം മേഖലയെ ബാധിച്ചു

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടുറിസം രംഗത്തെ തകര്‍ച്ചുയുടെ ആഘാതം കൂട്ടിയതായി ആണ് എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ഉടമ ഈ എം നജീബ് വ്യക്തമാക്കുന്നത്. കോവളം. കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ പ്രധാനമായും ബിസിനസ്സ് മീറ്റീങ്ങുകളുടെ സ്ഥലം കൂടിയാണ്.മദ്യം മാത്രം ലക്ഷ്യമിട്ട് വരുന്നവരല്ല എങ്കിലും ഇവരൊക്കെ മീറ്റീങ്ങുകള്‍ക്ക് ശേഷം വൈകുന്നേരങ്ങളില്‍ മദ്യപിക്കാന്‍ താത്പര്യപ്പെടുന്നവര്‍ കൂടിയാണ്. മദ്യത്തിന്റെ ലഭ്യതക്കുറവു സഞ്ചാരികളുടെ ഒഴുക്ക് കുറയാന്‍ കാരണമായിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാരമേഖലയും

കേരളത്തിന്റെ പ്രകൃതിയാണ് വിനോദസഞ്ചാര മേഖലയുടെ നട്ടെല്ല്. ടൂറിസത്തിന്റെ നിലനില്‍പ്പിനും പ്രകൃതിയെ നശിപ്പിച്ച വികസനനയങ്ങള്‍ വലിയ തിരിച്ചടിയായി. ആസ്വദിക്കാന്‍ പച്ചപ്പും, മലനിരകളും കായലോരങ്ങളും കടല്‍ത്തീരങ്ങളും ഇല്ലെങ്കില്‍ കേരളത്തിലേക്ക് സഞ്ചാരികള്‍ എത്തില്ല. ദുബായി പോലെ മനുഷ്യനിര്‍മ്മിതമായ ചുറിസം കേന്ദ്രങ്ങള്‍ നമുക്ക് സാദ്ധ്യമല്ല. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ വിസ്്മൃതിയിലേക്കാണ്ടപ്പോള്‍ അത് നമ്മുടെ പ്രധാന വരുമാന സ്രോതസ്സായ ടുറിസത്തിന്റെ തകര്‍ച്ചക്കുള്ള വഴികള്‍ കൂടിയാണ് തുറക്കുന്നത് എന്നത് പലരും വിസ്മരിച്ചു.ചൂടില്‍ നിന്ന രക്ഷനേടാന്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മൂന്നാറില്‍ പോലും ശീതികരണ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അതിവേഗം വളര്‍ന്ന വരുന്ന വയനാട് പോലും ഇത്തരത്തില്‍ വലിയ ഭീഷണികള്‍ നേരിടുന്നുണ്ട് എന്നും ടൂറിസം വ്യവസായികള്‍ ചുണ്ടികാട്ടുന്നു.

മൂന്നാര്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര മേഖലകള്‍ പലതും കോണ്‍ക്രീറ്റ് കാടുകളാക്കി മാറ്റിയതില്‍ തദ്ദേശഭരണകൂടങ്ങള്‍ക്കും വലിയ പങ്കുണ്ട്്. നിയമം നടപ്പിലാക്കുക എന്നതിനപ്പുറം പഞ്ചായത്ത് തലത്തില്‍ ഉള്‍പ്പടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തെ കുറിച്ചും ടുറിസം രംഗത്തെ ആരോഗ്യകരമായ നടപടികളെ കുറിച്ചും ബോദ്ധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കുറഞ്ഞത് ഇത് പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ എങ്കിലും നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രവി ശങ്കര്‍ അഭിപ്രായപ്പെടുന്നത്.വിദേശരാജ്യങ്ങളില്‍ നിലവിലുള്ളത് പോലെ തദ്ദേശീയമായ കേട്ടിട്ട നിര്‍മ്മാണരീതി ഏകീകൃതമാക്കി അവലംബിച്ചാല്‍ പരിസ്ഥിതി സംരക്ഷിക്കാം എന്ന കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ആലപ്പുഴയില്‍ 200 ഹൗസ്‌ബോട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്ന സ്ഥലത്ത് നിലവില്‍ 1500ലധികം ഹൗസാബോട്ടുകളാണുള്ളത്. പരസ്ഥിതിക്കും വ്യവസായത്തിനും ഇത് വലിയ വെല്ലുവിളികളാണുയര്‍ത്തുന്നത് എന്നുംഅനീഷ് കുമാര്‍ വ്യക്തമാക്കി.സര്‍ക്കാര്‍ തലത്തില്‍ ഇത് നിയന്ത്രിക്കാനോ നീരിക്ഷീക്കാനോ സംവിധാനങ്ങളില്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലുള്ള അഭിലഷണീയമായ പ്രവണതകളെ നിയന്ത്രിക്കുന്ന നടപടികളാണ് പുതിയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതി ഉയര്‍ത്തുന്ന ആശങ്കകളും ഇതൊടൊപ്പം കൂട്ടിചേര്‍ത്ത് വായിക്കേണ്ടതാണ്. തീരദേശത്തിന്റെ മുഴുവന്‍ സന്തുലിതാവസ്ഥയും മാറ്റിമറിക്കുന്ന പദ്ധതി നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമ്പോഴും കേരളത്തെ വിദേശികളുടെ പ്രിയപ്പെട്ട താവളമാക്കി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച കോവളം അധികം വൈകാതെ സഞ്ചാരികളില്ലാത്ത അവസ്ഥയില്ലെത്തും എന്നും രവിശങ്കര്‍ വ്യക്തമാക്കുന്നു. തീരംഅദാനിക്ക് തീറെഴുതി കൊടുത്തവര്‍ ലക്ഷ്യം വെച്ച താത്കാലിക ലാഭത്തിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് തന്നെയാണ് ഭയം.

അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്.

മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് മടക്കി കൊണ്ട് വരാന്‍ ടുറിസം വകുപ്പില്‍ കാര്യപ്രാപ്തിയുള്ള , ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥര്‍ വരണമെന്നതാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് പറയാനുള്ളത്.മദ്യനയത്തില്‍ തീരുത്തല്‍ വരുത്തിയാല്‍ കുറച്ചൊക്കെ ശരിയാക്കാം എന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. പക്ഷേ ഏറ്റവും പ്രധാനം പ്രകൃതിയാണ് നമ്മുടെ നാട്ടിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത് എന്ന തിരിച്ചറിഞ്ഞ് നയങ്ങള്‍ തീരുമാനിക്കല്‍ തന്നെയാണ്. അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായും ഉണ്ട്.
ജുലൈ ഓഗസ്റ്റ് റമദാന്‍ സീസണില്‍ അറബികള്‍ പലരും ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നു എന്നത് ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷകളാണ് നല്കുന്നത്.എണ്ണവില തകര്‍ച്ച ഇത്തവണ ബാധിക്കുമെന്ന് ഭയപ്പെടുന്നവരും ഉണ്ട്.