10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തയിരുന്നു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 2000 സിസിക്ക് മുകളിലുള്ള , പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

തിരുവനന്തപുരം,കോഴിക്കോട്,കൊല്ലം,തൃശൂര്‍,കണ്ണൂര്‍ എന്നീ നഗരങ്ങളിലെ ഡീസല്‍ വാഹനങ്ങള്‍ക്കാണ് വിലക്ക്. പൊതു ഗതാഗത,തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളല്ലാത്ത 2000 സിസിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക്  രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. മാത്രമല്ല വാഹന ഇന്ധനമായി സിഎന്‍ജി ലഭ്യമാകുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.