കേരളത്തെ സോമാലിയയുമായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോമാലിയക്കാരന്റെ മറുപടി

സോമാലിയ കേരളത്തേക്കാള്‍ പിന്നിലാണെങ്കിലും താങ്കള്‍ക്കു മുന്നിലാണ്. കാരണം നിങ്ങള്‍ക്ക് ബിരുദമില്ല. പക്ഷേ സോമാലിയക്കാരനായ എനിക്ക് ബിരുദമുണ്ട്- സോമാലിയന്‍ പൗരന്‍ പറയുന്നു....

കേരളത്തെ സോമാലിയയുമായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോമാലിയക്കാരന്റെ മറുപടി

കേരളത്തെ സോമാലിയയുമായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോമാലിയക്കാരന്റെ മറുപടി. സോമാലിയന്‍ പൗരന്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയത്.

കേരളത്തെ സോമാലിയയുമായി ഉപമിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എന്നുപറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. സോമാലിയ കേരളത്തേക്കാള്‍ പിന്നിലാണെങ്കിലും താങ്കള്‍ക്കു മുന്നിലാണ്. കാരണം നിങ്ങള്‍ക്ക് ബിരുദമില്ല. പക്ഷേ സോമാലിയക്കാരനായ എനിക്ക് ബിരുദമുണ്ട്- സോമാലിയന്‍ പൗരന്‍ പറയുന്നു.

സോമാലിയയെ കേരളവുമായി ഇനിയെങ്കിലും താരതമ്യം ചെയ്യരുതെന്നും ഇത് മോദിക്കുള്ള തന്റെ സന്ദേശമാണെന്നും സോമാലിയന്‍ പൗരന്‍ പറയുന്നു. സൗദി അറേബ്യയിലെ പ്രവാസി മലയാളിയായ ഉബൈദ് മുസ്തഫയാണ് സോമാലിയക്കാരന്റെ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. വീഡിയോയിലെ സോമാലിയന്‍ സ്വദേശി തന്റെ സുഹൃത്താണെന്ന് ഉബൈദ് പരിചയപ്പെടുത്തുന്നുമുണ്ട്.

Read More >>