പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ ചേര്‍ത്തലയില്‍, കുറവ് തിരുവനന്തപുരത്ത്

ജില്ലാ അടിസ്ഥാനത്തില്‍ കണക്കെടുക്കുമ്പോള്‍ കോഴിക്കോട് ജില്ലയാണ് പോളിംഗില്‍ മുന്നില്‍. 81.63 ശതമാനമാണ് കോഴിക്കോട് ജില്ലയിലെ പോളിംഗ് ശതമാനം. മാത്രമല്ല വടക്കന്‍ ജില്ലകളില്‍ എല്ലാം തന്നെമികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ ചേര്‍ത്തലയില്‍, കുറവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 77.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ചേര്‍ത്തല മണ്ഡലത്തിലാണ്. 86.3 ശതമാനമാണ് ചേര്‍ത്തലയിലെ പോളിംഗ്. കുന്നത്തുനാട്,അടൂര്‍ എന്നീ മണ്ഡലങ്ങളിലും 85 ശതമാനത്തിന് മുകളില്‍ പോളിംഗം രേഖപ്പെടുത്തി.

ജില്ലാ അടിസ്ഥാനത്തില്‍ കണക്കെടുക്കുമ്പോള്‍ കോഴിക്കോട് ജില്ലയാണ് പോളിംഗില്‍ മുന്നില്‍. 81.63 ശതമാനമാണ് കോഴിക്കോട് ജില്ലയിലെ പോളിംഗ് ശതമാനം. മാത്രമല്ല വടക്കന്‍ ജില്ലകളില്‍ എല്ലാം തന്നെമികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ്. 65.19 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. തിരുവല്ല,ആറ്റിങ്ങല്‍,കടുത്തുരുത്തി,വട്ടിയൂര്‍ക്കാവ്, എന്നീ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 70 ല്‍ താഴെയാണ്. ജില്ലാ അടിസ്ഥാനത്തില്‍ കണക്കെടുത്താലും തിരുവനന്തപുരമാണ് പിന്നില്‍ 72.42 ശതമാനമാണ് തിരുവനന്തപുരം ജില്ലയിലെ പോളിംഗ്.

ഉദുമ, തൃക്കരിപ്പൂര്‍,പയ്യന്നൂര്‍,തളിപ്പറമ്പ്,മട്ടന്നൂര്‍,പേരാവൂര്‍, അഴീക്കോട്,ധര്‍മ്മടം, കൂത്തുപറമ്പ്,വടകര,കുന്ദമംഗലം,കുറ്റ്യാടി,നാദാപുരം,കൊയിലാണ്ടി,പേരാമ്പ്ര,തിരുവമ്പാടി,ബാലുശ്ശേരി,എലത്തൂര്‍,ബേപ്പൂര്‍,കൊടുവള്ളി, ഏറനാട്,ചിറ്റൂര്‍,നെന്മാറ,കുന്നംകുളം,വടക്കാഞ്ചേരി, പുതുക്കാട്, കുന്ദംകുളം, പെരുമ്പാവൂര്‍,അങ്കമാലി,കളമശ്ശേരി,ആലുവ, പറവൂര്‍, കോതമംഗലം,പിറവം,വൈക്കം,ആലപ്പുഴ,ഹരിപ്പാട് എന്നീ മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി.