സംസ്ഥാനത്ത് പൊലീസുകാര്‍ പ്രതികളായിട്ടുള്ളത് 71 പീഡനക്കേസുകളില്‍

ഭര്‍ത്താവിനും മകനുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി മാനഭംഗം ചെയ്‌തെന്നും മൂന്നുമണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടെന്നുമുള്ള പരാതിയില്‍ കോട്ടയത്ത് ഡിവൈ.എസ്.പി ടി.എ. ആന്റണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

സംസ്ഥാനത്ത് പൊലീസുകാര്‍ പ്രതികളായിട്ടുള്ളത് 71 പീഡനക്കേസുകളില്‍

വേലിതന്നെ വിളവ് തിന്നുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 19 പൊലീസ് ജില്ലകളിലും റെയില്‍വേ പൊലീസിലുമായി പൊലീസുകാരുള്‍പ്പെട്ട 71 പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 65 പൊലീസുകാര്‍ പീഡനക്കേസുകളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പൊലീസ് പ്രതിയായ പീഡനക്കേസുകളധികമുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം സിറ്റി പൊലീസില്‍ പതിനഞ്ചും റൂറലില്‍ ഏഴും കേസുകളാണ് പൊലീസുകാര്‍ക്കെതിരെയുള്ളത്. ഇവയില്‍ രണ്ടിലുമായി 22 പൊലീസുകാരാണ് പ്രതികളായിട്ടുള്ളത്. 11 പീഡനക്കേസുകളുമായി പത്തനംതിട്ട പൊലീസും പിന്നാലെയുണ്ട്. ആറു പൊലീസുകാരാണ് പത്തനംതിട്ട ജില്ലയില്‍ പ്രതികളായി്ടുള്ളത്. കോട്ടയത്തും വയനാട്ടിലും അഞ്ചും കാസര്‍കോട്ട് മൂന്നും പീഡനക്കേസുകളാണ് പൊലീസുകാര്‍ക്കെതിരെയുള്ളത്.


പൊലീസുകാര്‍ക്കെതിരായ മിക്ക കേസുകളും പരാതിക്കാരായെത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തതിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലൈംഗിക അതിക്രമത്തിന് പരാതി നല്‍കാനെത്തിയ തിരുവനന്തപുരം ആനയറയിലെ മുപ്പതുകാരിയായ വീട്ടമ്മയെ വാടകവീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി പണംതട്ടുകയും ചെയ്ത മകസില്‍ പ്രദീപ് എന്ന പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്.

വനിതാ കമ്മിഷനിലിരിക്കേ പരാതിക്കാരിയെ അപമാനിച്ച സി.ഐ കെ.എം. പ്രസാദ്, എസ്.എ.പി ക്യാമ്പിലെ അഡി. എസ്.ഐ പ്രദീപ്, സിറ്റി കണ്‍ട്രോള്‍റൂമിലെ എ.എസ്.ഐ ബാബു എന്നിവര്‍ക്കെതിരെ കേസുണ്ട്. തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മാത്രം പൊലീസുകാര്‍ക്കെതിരെ അഞ്ച് പീഡനക്കേസുകളുണ്ട്. വീട്ടില്‍ അതിക്രമിച്ചുകയറി വനിതകളെ പീഡിപ്പിച്ചതിനും അപമാനിച്ചതിനുമാണ് തിരുവനന്തപുരം റൂറലിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്ിരിക്കുന്നത്.

പരാതിക്കാരിയുടെ അമ്മയുടെ മുഖത്ത് തുപ്പിയതിന് മുണ്ടക്കയം എസ്.ഐയായിരുന്ന ഇന്ദ്രജിത്തിനെതിരെ മകസെടുത്തപ്പോള്‍ 27കാരിയായ ജയന്തിയെ പീഡിപ്പിച്ചതിനാണ് സന്തോഷ് കുമാറെന്ന പൊലീസുകാരനെതിരെ അഞ്ചലില്‍ കേളസടുത്തിരിക്കുന്നത്. പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍പൊലീസുദ്യോഗസ്ഥനായ ഷാഹുല്‍ഹമീദിനെതിരെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നാല് കേസുകളാണുള്ളത്.

ഭര്‍ത്താവിനും മകനുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി മാനഭംഗം ചെയ്‌തെന്നും മൂന്നുമണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടെന്നുമുള്ള പരാതിയില്‍ കോട്ടയത്ത് ഡിവൈ.എസ്.പി ടി.എ. ആന്റണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ആന്റണി സസ്‌പെന്‍ഷനിലാണ്. ഇടുക്കിയില്‍ കെ.എസ്. റഷീദ് എന്ന പൊലീസുകാരനെതിരെ മൂന്നാര്‍ സ്റ്റേഷനില്‍ ലൈംഗികപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാലക്കാട്ടെ അനുരഞ്ജിത്ത് എന്ന പൊലീസുകാരനെതിരെയും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനെട്ടുകാരിയെ വിവാഹവാഗ്ദാനം നല്‍കി കോയമ്പത്തൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെക്കൊണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കൊയിലാണ്ടിയില്‍ വിനോദ്കുമാറിനെതിരെ കേസുണ്ട്.

വേശ്യാവൃത്തി നടക്കുന്നുവെന്നാരോപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാണിച്ചതിന് സീനിയര്‍ സി.പി.ഒ നവീനെതിരെ കേസെടുത്തിട്ടുണ്ട്. വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, മീനങ്ങാടി, ബത്തേരി, കേണിച്ചിറ സ്റ്റേഷനുകളില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസുണ്ട്. യുവതിയെ ബസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് മീനങ്ങാടിയില്‍ മോഹനനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്ട് ചന്ദേര സ്റ്റേഷനില്‍ സീനിയര്‍ സി.പി.ഒ സന്തോഷ്, എ.ആര്‍ ക്യാമ്പിലെ സജേഷ് എന്നിവര്‍ക്കെതിരെയും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More >>