യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അപ്രധാനരായ ജേക്കബ് തോമസ്, ഋഷിരാജ്‌സിംഗ്, ലോക്നാഥ് ബഹ്റ എന്നിവരെ പോലീസ് വകുപ്പിന്റെ തലപ്പത്തുകൊണ്ടു വരാന്‍ പിണറായി വിജയന്‍

തെരഞ്ഞെടുപ്പിന് മുന്നേതന്നെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിനോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന സ്ഥാനത്തേക്കു വരുമെന്ന കാര്യം ഉറപ്പായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുസമ്മതനായിരുന്ന ഋഷിരാജ്‌സിംഗും ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രധാനസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അപ്രധാനരായ ജേക്കബ് തോമസ്, ഋഷിരാജ്‌സിംഗ്, ലോക്നാഥ് ബഹ്റ എന്നിവരെ പോലീസ് വകുപ്പിന്റെ തലപ്പത്തുകൊണ്ടു വരാന്‍ പിണറായി വിജയന്‍

എല്‍ഡിഎഫ് അധികാരത്തിലേറയതോടെ സംസ്ഥാനത്ത് പോലീസ് അഴിച്ചുപണിക്ക് വീണ്ടും കളമൊരുങ്ങുന്നു. യുഡിഎഫ് സര്‍ക്കാരിനു താല്‍പര്യമില്ലാത്ത ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വീണ്ടും ഡിപ്പാര്‍ട്ടുമെന്റിന്റെ താക്കോല്‍ ദ്വാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തലസ്ഥാനത്തു നിന്നും പുറത്തുവന്നു.

തെരഞ്ഞെടുപ്പിന് മുന്നേതന്നെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിനോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന സ്ഥാനത്തേക്കു വരുമെന്ന കാര്യം ഉറപ്പായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുസമ്മതനായിരുന്ന ഋഷിരാജ്‌സിംഗും ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രധാനസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുന്‍ ജയില്‍ മേധാവിയായ ലോക്നാഥ് ബഹ്റയെ കേഡറിനുപുറത്തുളള ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. ലോക്നാഥ് ബഹ്റയേയും കേഡറിനുള്ളിലേക്ക് കൊണ്ടുവന്ന് പ്രധാന വകുപ്പിന്റെ മേധാവിയാക്കാനാണ് പിണറായി വിജയന്റെ തീരുമാനമെന്നും സൂചനയുണ്ട്.


കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ പദവി നികത്താതെ പോലീസ് സേനയുടെ തലപ്പത്ത് നടത്തിയ അഴിച്ചുപണി വന്‍ വിവാദമായിരുന്നു. ഫ്ളാറ്റ് വിഷയത്തില്‍ ഡി.ജി.പി. ജേക്കബ് തോമസിനെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയ എ.ഡി.ജി.പി. അനില്‍കാന്തിനെ ഫയര്‍ഫോഴ്സില്‍നിന്ന് നീക്കിയതും ജയില്‍ മേധാവി ലോക്നാഥ് ബഹ്റയെ കേഡറിനുപുറത്തുളള ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചതും പോലീസ് തലപ്പത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ഋഷിരാജ് സിങ്ങിനെ ജയില്‍ മേധാവിയാക്കുകയും ജയില്‍ ഡി.ജി.പി. ലോക്നാഥ് ബഹ്റയെ ഫയര്‍ഫോഴ്സ് മേധാവിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ജേക്കബ് തോമസിന്റെ നിലപാടുകള്‍ ശരിവച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയ അനില്‍കാന്തിനെ ബറ്റാലിയന്‍ എ.ഡി.ജി.പിയാക്കുകയും ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ തസ്തികയില്‍ അഡീഷണല്‍ ഡി.ജി.പി: ശങ്കര്‍ റെഡ്ഡിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇക്കാര്യം മറച്ചുവെച്ചതും വന്‍ വിവാദമായിരുന്നു.