കേരളത്തിനും ഭ്രാന്തു പിടിക്കുന്നു; കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് കേരളാ പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. 2015 ല്‍ 1263 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങള്‍ ഇതിന്റെ പത്തിരിട്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിനും ഭ്രാന്തു പിടിക്കുന്നു; കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷ മോളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. കഴിഞ്ഞ വ്യഴാഴ്ച്ചയാണ് ജിഷ മോള്‍ സ്വന്തം വീട്ടില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഷയം സജീവ ചര്‍ച്ചയായി മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് കേരളാ പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. 2015 ല്‍ 1263 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങള്‍ ഇതിന്റെ പത്തിരിട്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞെട്ടിക്കുന്ന കണക്കുകളാണ് കേരളാ പോലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2008 ല്‍ 568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ എട്ട് വര്‍ഷത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്.

കണക്കുകള്‍ ഇങ്ങനെ, 2008(568), 2009(568), 2010(634), 2011(1132), 2012(1019), 2013(1221), 2014(1347), 2015(1263). പുറത്തുവരാത്ത സംഭവങ്ങള്‍ ഇതിന്റെ പതിന്മടങ്ങ് വരുമെന്ന് കൂടി ഓര്‍ക്കുമ്പോള്‍ കേരളത്തിന്റെ പ്രബുദ്ധത താഴേക്കോ എന്ന് തോന്നാം.സ്വയം പ്രബുദ്ധരെന്ന് അവാകശപ്പെടുന്ന മലയാളികള്‍ക്ക് മുന്നില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ജിഷ മോള്‍ക്ക് നേരെയുണ്ടായത്. സൗമ്യ എന്ന പെണ്‍കുട്ടി അത്രിക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കം മലയാളികള്‍ മറന്നുകാണില്ല. നിര്‍ഭയ കേസിലും പ്രബുദ്ധരായ കേരളീയര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ കേരളത്തിന്റെ പ്രബുദ്ധത വെറും പൊള്ളയാണെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷത്തിനിടയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ കണക്കുകള്‍.