പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; സെന്‍കുമാര്‍ തെറിച്ചു: ലോക്‌നാഥ് ബെഹ്‌റ ഡിജിപി

സെന്‍കുമാറിനെ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എംഡി ചുമതല നല്‍കി. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്.

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; സെന്‍കുമാര്‍ തെറിച്ചു: ലോക്‌നാഥ് ബെഹ്‌റ ഡിജിപി

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ഡിജിപി സ്ഥാനത്തുനിന്നു ടി.പി. സെന്‍കുമാറിനെ മാറ്റി. ലോക്‌നാഥ് ബെഹ്‌റയാണ് ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപി. മുമ്പ് ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നു 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ബെഹ്‌റ.

സെന്‍കുമാറിനെ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എംഡി ചുമതല നല്‍കി. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി ഡിജിപി ജേക്കബ് തോമസിനെയും നിയമിച്ചു. ശങ്കര്‍ റെഡ്ഡിക്കു പുതിയ ചുമതല നല്‍കിയിട്ടില്ല.


പുതിയ ഉത്തരവുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പോലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടക്കുവാന്‍ പോകുന്ന വിവരങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് നാരദാ ന്യൂസാണ്.

http://ml.naradanews.com/2016/05/kerala-police-department-ldf-government/

കഴിഞ്ഞ മന്ത്രിസഭയുടെ അഴിമതികളെക്കുറിച്ച് പഠിക്കുവാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയമിച്ചിരുന്നു. ഉപസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ മേല്‍നോട്ടം ഋഷിരാജ് സിംഗിനായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കിക്കഴിഞ്ഞു.

Read More >>