റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നു കോടികള്‍ കൊള്ളയടിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

പ്രധാനമായും റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ രണ്ടു മന്ത്രിമാര്‍ കോടികളുടെ കൈക്കൂലിക്കു കൂട്ടുനില്‍ക്കുകയും പങ്കുപറ്റുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പൊതുമരാമത്തുമന്ത്രി, ധനമന്ത്രി, ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണു കരാറുകാരുമായി കോടികളുടെ അവിഹിത ഇടപാടിലേര്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നു കോടികള്‍ കൊള്ളയടിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നു കോടികള്‍ കൊള്ളയടിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട് മംഗളം പത്രം ഇന്ന് പുറത്ത് വിട്ടു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് (ടി 231396/14 നമ്പര്‍ കത്ത് 6624 ഇ2/15) കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനു മന്ത്രി രമേശ് ചെന്നിത്തലയ്ക്കു കൈമാറിയത്. എന്നാല്‍, മരാമത്ത്, ധനവകുപ്പ് മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് യു.ഡി.എഫ്. നേതൃത്വം ഇടപെട്ടു മുക്കിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരായ റിപ്പോര്‍ട്ട് മുന്നണിബന്ധങ്ങളെ ബാധിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത് എന്നും വാര്‍ത്തയില്‍ പറയുന്നു.



പ്രധാനമായും റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ രണ്ടു മന്ത്രിമാര്‍ കോടികളുടെ കൈക്കൂലിക്കു കൂട്ടുനില്‍ക്കുകയും പങ്കുപറ്റുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പൊതുമരാമത്തുമന്ത്രി, ധനമന്ത്രി, ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണു കരാറുകാരുമായി കോടികളുടെ അവിഹിത ഇടപാടിലേര്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ആദ്യം വിശദാന്വേഷണം കുറിച്ച മന്ത്രി രമേശ് ചെന്നിത്തല പിന്നീടു രാഷ്ട്രീയസമ്മര്‍ദത്തേത്തുടര്‍ന്ന് ഫയല്‍ കുറ്റാരോപിതനായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുതന്നെ കൈമാറി.

മരാമത്തുപണികളുടെ എസ്റ്റിമേറ്റ് പുതുക്കിനല്‍കുക, പലപ്പോഴായി ചെയ്യേണ്ട പണി ഒന്നിച്ചു കരാര്‍ നല്‍കുക, ചെയ്യാത്ത പണിക്കു ബില്‍ നല്‍കുക, കൃത്യമായി പടി പിരിക്കുക, വഴിവിട്ട സ്ഥലംമാറ്റങ്ങള്‍ എന്നിവയിലൂടെ ഓവര്‍സിയര്‍/ക്ലര്‍ക്ക് മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ കോടികള്‍ കൈയിട്ടുവാരിയെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പണികളില്‍ കൃത്രിമം കാട്ടിയാണു കൈക്കൂലി നല്‍കിയതിന്റെ നഷ്ടം കരാറുകാര്‍ നികത്തിയിരുന്നത്.


ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയനേതൃത്വവും ഒത്തുചേര്‍ന്ന് അടങ്കല്‍തുകയുടെ 3% വരെ പിരിച്ചെടുത്തു. നടപ്പാകാത്ത പ്രവൃത്തികളുടെ 50% വരെ എന്‍ജിനീയര്‍മാര്‍ കോഴ വാങ്ങി ഭരണനേതൃത്വത്തിനു കൈമാറി. സ്വകാര്യ ടെലികോം കമ്പനികള്‍ക്കു കേബിള്‍ കുഴിയെടുക്കാന്‍ അനുമതി നല്‍കുന്നതില്‍ ചീഫ് എന്‍ജിനീയര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറിവരെ നീളുന്ന അഴിമതിശൃംഖലയുണ്ട്. അഴിമതി വ്യാപകമാകുന്നതിനു പ്രധാനകാരണം നിയമനത്തിനും സ്ഥലംമാറ്റത്തിനും കൃത്യമായ വ്യവസ്ഥകളില്ലാത്തതാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ ഇനത്തിലും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുന്ന കൈക്കൂലി ഇനംതിരിച്ചുതന്നെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.കോടികളുടെ അഴിമതി സംബന്ധിച്ചു മന്ത്രിമാരുടെ പങ്കിലേക്കു വെളിച്ചം വീശുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാനചരിത്രത്തില്‍ ഇതാദ്യമാണ് എന്നും വാര്‍ത്തയില്‍ പറയുന്നു.

Read More >>