കേരളത്തില്‍ ചൂട് കുറഞ്ഞു തുടങ്ങി; 18 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

വ്യാഴാഴ്ച അമ്പത് ശതമാനം കേന്ദ്രങ്ങളില്‍ മഴപെയ്യുമെന്നും തുടര്‍ന്ന് ആറ് മുതല്‍ എട്ട് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സൂചനകള്‍.

കേരളത്തില്‍ ചൂട് കുറഞ്ഞു തുടങ്ങി; 18 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് ചൂട് കുറഞ്ഞുതുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 18 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ ചൂട് ഒന്ന് മുതല്‍ രണ്ട് ഡിഗ്രി വരെ കുറയുമെന്നും അവര്‍ അറിയിച്ചു. ിനിയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം ഇടിവെട്ടി മഴപെയ്യുമെന്നാണ് സൂചന.

ചൂട് കുറഞ്ഞുതുടങ്ങിയതിനാല്‍ സംസ്ഥാനത്തിപ്പോള്‍ ഉഷ്ണതരംഗമില്ലെന്നും വോട്ടെടുപ്പു ദിവസങ്ങളില്‍ പരക്കേ മഴയായിരിക്കുമെന്നും നിരീക്ഷണകേന്ദ്രം പറയുന്നു. തിങ്കളാഴ്ച മുതല്‍ വേനല്‍മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് യാഥാര്‍ത്ഥ്യമകാന്‍ രണ്ടുദിവസം വൈകി. കനത്ത ചൂടുണ്ടായിരുന്ന കണ്ണൂരില്‍ അടക്കം ബുധനാഴ്ച മഴ ലഭിച്ചിട്ടുണ്ട്.


വ്യാഴാഴ്ച അമ്പത് ശതമാനം കേന്ദ്രങ്ങളില്‍ മഴപെയ്യുമെന്നും തുടര്‍ന്ന് ആറ് മുതല്‍ എട്ട് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സൂചനകള്‍.  രണ്ട് സാഹചര്യങ്ങളാണ് ഇപ്പോള്‍ വേനല്‍മഴയ്ക്ക് അനുകൂലമായിട്ടുള്ളത്. കര്‍ണാടകത്തിന്റെ വടക്ക് മുതല്‍ തെക്ക് കേരളതീരം വരെ അന്തരീക്ഷത്തില്‍ ഒന്നരക്കിലോമീറ്റര്‍ വരെ ഉയരത്തില്‍ കിഴക്കും പടിഞ്ഞാറുംനിന്നുള്ള കാറ്റിന്റെ സംഗമം ഉണ്ടെന്നുള്ള കാര്യവും ഉപദ്വീപിന്റെ തെക്ക് അന്തരീക്ഷമര്‍ദ്ദത്തില്‍ കുറവുള്ളതും മഴയ്ക്ക് അനുകൂലമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

Read More >>