കേരളത്തില്‍ കനത്തപോളിംഗ്; ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് 2 ശതമാനം പോളിംഗ്‌

അരമണിക്കൂറിനുള്ളല്‍ രണ്ട് ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കേ ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. അരമണിക്കൂറിനുള്ളല്‍ രണ്ട് ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

മലബാര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് മരഖപ്പെടുത്തിയത്. തീരദേശ പ്രദേശങ്ങളിലും ശക്തമായ പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. മധ്യകേരളത്തില്‍ മഴ ശക്തമായ രീതിയില്‍ പെയ്യുന്നുണ്ടെങ്കിലും വോട്ടെടുപ്പിനെ ബാധിക്കുന്നില്ല.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവര്‍ തങ്ങളുടെ ബൂത്തൂകളിലെ ആദ്യ വോട്ടര്‍മാരായി. രാജ്യ സഭ എംപി സുരേഷ് ഗോപിയും അതിരാവിലെ തന്നെ വോട്ടിംഗിനായി എത്തിയിരുന്നു.

ശക്തമായ മത്സരം നടക്കുന്ന അഴീക്കോട് 4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ്.

Story by