നിയമസഭ തെരഞ്ഞെടുപ്പ ഫലം ഇന്ന്

സ്ഥാനാര്‍ഥികളുടെ വോട്ട് വിവരങ്ങളും ലീഡ് നിലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala.gov.in വെബ്‌സൈറ്റില്‍ തല്‍സമയം ലഭ്യമാകും.

നിയമസഭ തെരഞ്ഞെടുപ്പ ഫലം ഇന്ന്

കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടു മുതല്‍ വോട്ട് എണ്ണും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ അറിയാം. 140 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ 80 കേന്ദ്രങ്ങളിലായി ഒരേസമയം നടക്കും. സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും വോട്ടെണ്ണല്‍.

ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരിയുടേത് അടക്കം 15 മേശകള്‍ ക്രമീകരിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. സ്ഥാനാര്‍ഥികളുടെ വോട്ട് വിവരങ്ങളും ലീഡ് നിലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala.gov.in വെബ്‌സൈറ്റില്‍ തല്‍സമയം ലഭ്യമാകും.


പതിനൊന്നു മണിയോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്രസേനയടക്കം കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ സേവനവും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടുത്ത മത്സരം നടന്ന സംസ്ഥാനത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്. എന്നാല്‍ ജനങ്ങളുടെ വോട്ട് ഇന്ന് എണ്ണുമ്പോള്‍ യുഡിഎഫിന് അധികാര തുടര്‍ച്ച ഉണ്ടാകുമെന്നുമാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുഎക്‌സിറ്റ്‌പോളില്‍ അമിതവിശ്വാസം പ്രകടിപ്പിക്കാത്ത എല്‍ഡിഎഫ് 80സീറ്റിനു മേല്‍ കിട്ടും എന്ന വിശ്വാസം പ്രകടിപ്പിക്കുന്നു.

Read More >>