"ഒരു പൌരന്‍റെ അവകാശവും അധികാരവും അഭിപ്രായവുമാണ് വോട്ട്": മമ്മൂട്ടി

"മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കണം. നമ്മള്‍ തിരഞ്ഞെടുക്കുന്നവര്‍ വേണം നമ്മളെ ഭരിക്കാന്‍

"ഒരു പൌരന്‍റെ അവകാശവും അധികാരവും അഭിപ്രായവുമാണ് വോട്ട്": മമ്മൂട്ടി

എറണാകുളം: മകന്റെ പിന്നാലെ അച്ഛനും വോട്ട് ചെയ്യാന്‍ എത്തി. ഇന്ന് രാവിലെ കൊച്ചി പനമ്പള്ളി നഗറില്‍ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയതിന് തൊട്ടു പിന്നാലെ അച്ഛന്‍ മമ്മൂട്ടിയും വോട്ട് ചെയ്യാന്‍ എത്തി.

വോട്ട് എന്ന് പറയുന്നത് ഒരു പൌരന്‍റെ അവകാശവും അധികാരവും അഭിപ്രായവുമാണ് എന്ന് പറഞ്ഞ മമ്മൂട്ടി തനിക്ക് തന്‍റേതായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട് എന്നും ഓരോ പൌരനും അത് ഉണ്ടാവണം എന്നും പറഞ്ഞു. "മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കണം. നമ്മള്‍ തിരഞ്ഞെടുക്കുന്നവര്‍ വേണം നമ്മളെ ഭരിക്കാന്‍". മമ്മൂട്ടി പറഞ്ഞു.