കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത പി ജയരാജന്‍ കോടതിയുടെ അനുമതിയോടെ വോട്ട് രേഖപ്പെടുത്തി

കൂത്തുപറമ്പ് മണ്ഡലത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജയരാജന്‍ വോട്ട് ചെയ്തത്

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത പി ജയരാജന്‍ കോടതിയുടെ അനുമതിയോടെ വോട്ട് രേഖപ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സിപിഐ(എം) നേതാവ് പി ജയരാജന്‍ കോടതി അനുമതിയോടെ വോട്ട് രേഖപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജയരാജന്‍ വോട്ട് ചെയ്തത്.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പി ജയരാജനോടൊപ്പം കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും കണ്ണൂരില്‍ പ്രവേശിക്കാനും വോട്ട് രേഖപ്പെടുത്താനും കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരി മണ്ഡലത്തിലാണ് വോട്ട് ചെയ്യുന്നത്.