കേരളത്തില്‍ പുതിയ ചരിത്രമുണ്ടാവും,യുഡിഎഫ് വിജയം ഉറപ്പെന്നും എകെ ആന്റണി

"ഇത്തവണ കേരള കാണാന്‍ പോകുന്നത് പുതിയ ഒരു ചരിത്രമാണ്, സാധാരണ അഞ്ചു വര്ഷം ഒരു മുന്നണി ഭരിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷം മറ്റൊരു മുന്നണിയാണ്, എന്നാല്‍ ഇത്തവണ കേരളം കാണാന്‍ പോകുന്നത് യുഡിഎഫിന്റെ ഭരണ തുടര്‍ച്ചയാണ്."

കേരളത്തില്‍ പുതിയ ചരിത്രമുണ്ടാവും,യുഡിഎഫ് വിജയം ഉറപ്പെന്നും എകെ ആന്റണി

തിരുവനന്തപുരം: അക്രമത്തിനും അനീതിക്കും എതിരെയുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത് എന്നും അവസാന ഒരാഴ്ച കൊണ്ട് യുഡിഎഫ് നടത്തിയ മുന്നേറ്റം വിജയ പ്രതീക്ഷ സജീവമാക്കി കഴിഞ്ഞുവെന്നും തിരുവനന്തപുരം ജഗതി സ്കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു.

യുഡിഎഫ് വിജയം സുനിശ്ചിതമാണ് എന്നും കഴിഞ്ഞ ദിവസം വടകരയിലെ സിഎംപി സ്ഥാനാര്‍ഥി കെകെ രമയ്ക്ക് എതിരെ സിപിഐ(എം) നടത്തിയ ആക്രമണം അപലപനീയമാണ് എന്നും എകെ ആന്റണി പറഞ്ഞു. എകെ ആന്റണിയുടെ ഒപ്പം ജഗതി സ്കൂളില്‍ എത്തിയ വിഎസ് ശിവകുമാറും, എംഎം ഹസ്സനും വിജയിച്ചു നിയമസഭയില്‍ എത്തുമെന്നും യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ എകെ ആന്റണി, ബിജെപി ഇത്തവണയും അക്കൗണ്ട്‌ തുറക്കില്ലയെന്നും കൂട്ടി ചേര്‍ത്തു.

"ഇത്തവണ കേരള കാണാന്‍ പോകുന്നത് പുതിയ ഒരു ചരിത്രമാണ്, സാധാരണ അഞ്ചു വര്ഷം ഒരു മുന്നണി ഭരിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷം മറ്റൊരു മുന്നണിയാണ്, എന്നാല്‍ ഇത്തവണ കേരളം കാണാന്‍ പോകുന്നത് യുഡിഎഫിന്റെ ഭരണ തുടര്‍ച്ചയാണ്. എല്‍ഡിഎഫ് ഇത്തവണയും പ്രതിപക്ഷത്ത് തന്നെയിരിക്കും". എകെ ആന്റണി പറഞ്ഞു.

Read More >>