ഭരണതുടര്‍ച്ചയോ ഭരണമാറ്റാമോ?; നാളെ കേരള ജനത വിധിയെഴുതും

1203 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 21,498 പോളിംഗ് ബൂത്തുകള്‍ വിധിയെഴുത്തിനു തയാറാകുന്നു.

ഭരണതുടര്‍ച്ചയോ ഭരണമാറ്റാമോ?; നാളെ കേരള ജനത വിധിയെഴുതും

തിരുവനന്തപുരം: നീണ്ട രണ്ടു മാസങ്ങളില്‍ അധികം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ചിരിക്കുന്നു. അവസാന നിമിഷം രസംകൊല്ലിയായി എത്തിയ മഴയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും മിക്ക മണ്ഡലങ്ങളിലും കലാശക്കൊട്ട് അരങ്ങു തകര്‍ത്തു. ഇന്ന് ഇനി നിശബ്ദ പ്രചരണവും അവസാന വട്ട ചരടുവളികളും. ഭരണ തുടര്‍ച്ചയാണോ ഭരണ മാറ്റമാണോ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്? നാളെ നമ്മള്‍ വിധി എഴുത്തും. രണ്ടു കോടിയിലധികം വോട്ടര്‍മാരാണു കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നത്.


1203 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 21,498 പോളിംഗ്  ബൂത്തുകള്‍ വിധിയെഴുത്തിനു തയാറാകുന്നു.

സിനിമാതാരങ്ങള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരും കായികതാരവും വരെ സ്ഥാനാര്‍ത്ഥികള്‍. തൊണ്ണുറ് കഴിഞ്ഞ പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് നവ മാധ്യമങ്ങളില്‍ അക്കൗണ്ട്‌ തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി പ്രചാരണങ്ങ പരിപാടികള്‍ക്കായി ഒന്നിലധികം തവണ കേരളം സന്ദര്‍ശിച്ചു. യുഡിഎഫും എല്‍ഫിഎഫും അല്ലാതെ മൂന്നാമതൊരു മുന്നണി കൂടി ശക്താമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുന്ന ഒരു തിരഞ്ഞെടുപ്പ്.

സോളാര്‍ അടക്കമുള്ള അഴിമതി വിഷയങ്ങളും മദ്യനിരോധനവും  അക്രമരാഷ്ട്രീയവും പെരുമ്പാവൂരിലെ ജിഷ  കൊലപാതകവും സ്ത്രീ സുരക്ഷയും ദളിത് വിഷയങ്ങളും  എല്ലാം പ്രചാരണരംഗത്ത് സജീവമായി.

വിഷയങ്ങള്‍ മാറി  മറിഞ്ഞ പ്രചാരണങ്ങളുടെ എല്ലാം അടിസ്ഥാനത്തില്‍ കേരള ജനത നാളെ വീണ്ടും പോളിംഗ് ബൂത്തിലേക്ക്...