കണ്ണൂരില്‍ 1057 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്; സംസ്ഥാനത്താകെ 1062 ഇടത്ത് വിവി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 1057 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തും

കണ്ണൂരില്‍ 1057 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്; സംസ്ഥാനത്താകെ 1062 ഇടത്ത് വിവി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങള്‍

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 1057 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് സൂപ്രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പ്രശ്‌ന ബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ്് ഏര്‍പ്പെടുത്തുന്നത്. 450 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ വീഡിയോവില്‍ ചിത്രീകരിക്കും. ബാക്കിയുള്ള ബൂത്തുകളില്‍ നിരീക്ഷകരുടെ സേവനം ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 1062 ബൂത്തുകളില്‍ വി വി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും ഉണ്ടാകും.


ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പു വരുത്താനാണ് വി. വി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ഉചന്‍ഡ സ്ഥാനാര്‍ത്ഥിയുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടിങ്ങ് കമ്പാര്‍ട്ടമെന്റില്‍ ബാലറ്റ് യൂനിറ്റിനോട് ചേര്‍ന്ന് ഘടിപ്പിക്കുന്ന വി.വി പാറ്റ് യൂനിറ്റിന്റെ ഡിസ്‌പ്ലേയില്‍ ഏഴു സെക്കന്റ്  നേരം വോട്ടര്‍ക്കു കാണാന്‍ സാധിക്കും. തുടര്‍ന്ന് സ്ലിപ്പ് പാറ്റ് യന്ത്രത്തില്‍ വീഴും. എന്നാല്‍ വോട്ടര്‍ക്ക് സ്ലിപ്പ് എടുക്കാനാവില്ല. സംസ്ഥാനത്ത് 12 നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലാണ് വി.വി.പാറ്റ് വോട്ടിങ് യന്ത്രം സ്ഥാപിക്കുന്നത്.