എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സമദൂരമാണെന്ന് സുകുമാരന്‍ നായര്‍

ജനാധിപത്യവും മതേതരത്വവും ഒരുപോലെ സംരക്ഷിക്കുന്ന സര്‍ക്കാരിനായിരിക്കും കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സമദൂരമാണെന്ന് സുകുമാരന്‍ നായര്‍

എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സമദൂരമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജനാധിപത്യവും മതേതരത്വവും ഒരുപോലെ സംരക്ഷിക്കുന്ന സര്‍ക്കാരിനായിരിക്കും കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശരിദൂരം ചില അവസരങ്ങളില്‍ സ്വീകരിച്ച നിലപാടാണ്. സമദൂരമാണ് ഇപ്പോഴത്തെ നിലപാട്- വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരന്‍ നായര്‍ പറഞ്ഞു.

Story by