ജയിക്കുമോ എന്ന ചോദ്യത്തിന് താന്‍ ജോത്സ്യം പഠിച്ചിട്ടില്ലെന്ന മറുപടിയുമായി പത്മജ

പനമ്പള്ളി നഗറില്‍ വോട്ടുരേഖപ്പെടുത്തിയശേഷമായിരുന്നു തൃശൂരില്‍ പത്മജയും സഹോദരനായ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ജയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്മജ മറുപടി പറഞ്ഞത്.

ജയിക്കുമോ എന്ന ചോദ്യത്തിന് താന്‍ ജോത്സ്യം പഠിച്ചിട്ടില്ലെന്ന മറുപടിയുമായി പത്മജ

ജയിക്കുമോ എന്ന ചോദ്യത്തിന് താന്‍ ജോത്സ്യം പഠിച്ചിട്ടില്ലെന്ന മറുപടിയുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. പനമ്പള്ളി നഗറില്‍ വോട്ടുരേഖപ്പെടുത്തിയശേഷമായിരുന്നു തൃശൂരില്‍ പത്മജയും സഹോദരനായ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ജയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്മജ മറുപടി പറഞ്ഞത്.

എന്നാല്‍ പിന്നീട് പത്മജ തന്റെ പ്രസ്താവന തിരുത്തി. കരുണാകരന്റെ മക്കളായ തങ്ങളോട് നാട്ടുകാര്‍ക്ക് വാത്സല്യമാണെന്നും രണ്ടുപേരും ജയിക്കുമെന്നും പത്മജ പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കരുത്തോടെ ഈ ഭരണം തുടരുമെന്നും പത്മജ പറഞ്ഞു.

Story by
Read More >>