ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന യുഡിഎഫ് ആത്മവിശ്വാസത്തെ തള്ളി മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ പറയില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു.

ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന യുഡിഎഫ് ആത്മവിശ്വാസത്തെ തള്ളി മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

യുഡിഎഫ് അവകാശവാദത്തെ തളളി മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന യുഡിഎഫ് ആത്മവിശ്വാസത്തെ മന്ത്രി തള്ളി. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ പറയില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു.

പ്രധാനമന്ത്രിയടക്കം പ്രചരണത്തിനെത്തിയ തെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പറയുന്നത് പോലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയാന്‍ തനിക്കാവില്ല. എന്നാല്‍ തൃശൂരില്‍ യുഡിഎഫ് ആറ് സീറ്റ് നിലനിര്‍ത്തുമെന്നും സി എന്‍ പറഞ്ഞു.

Story by