രാജു എബ്രഹാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പെരിനാട് സ്വദേശികളായ അരുണ്‍, ദീപു, രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാജു എബ്രഹാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

റാന്നി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജു എബ്രഹാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് പോസ്റ്ററുകള്‍ പിടിച്ചെടുത്തത്. പെരിനാട് സ്വദേശികളായ അരുണ്‍, ദീപു, രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വോട്ടെടുപ്പ് തുടങ്ങാനിരിക്കുന്ന അവസാനമണിക്കൂറുകളിലാണ് രാജു എബ്രഹാമിന് എതിരായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത്. തനിക്കെതിരെ പ്രചരിപ്പിച്ച നോട്ടീസുകളുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജു എബ്രഹാം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.