ചുവന്ന് തുടുത്ത് കേരളം

കേരളം ചുവന്ന് തുടുക്കുന്ന കാഴ്ചയാണ് ഇലക്ഷൻ ഫലങ്ങളിൽ കാണുന്നത്. ചെങ്കൊടിയുടെ കരുതലിലേക്ക് കേരള ജനത ചേർന്ന് നിന്ന കാഴ്ച ആഹ്ലാദിപ്പിക്കുന്നതാണ്. അഴിമതിയിൽ മുങ്ങിയ ഭരണത്തെ കടപുഴക്കിയ ഈ തെരഞ്ഞെടുപ്പ് ഫലം ചരിത്രത്തിന്റെ ഭാഗമായി മാറും. രാവണൻ കണ്ണൂർ എഴുതുന്നു.

ചുവന്ന് തുടുത്ത് കേരളം

ldfരാവണൻ കണ്ണൂർ

അഞ്ചു വർഷം മുന്നേ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കേരളഭരണം ശക്തമായ മത്സരത്തിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചിരിക്കുന്നു. കേരളത്തിലെ ഇതുവരെയുള്ള സർക്കാറുകളിൽ ഏറ്റവും കൂടുതൽ അഴിമതി ആരോപണവും ആക്ഷേപങ്ങളും നേരിട്ട സർക്കാർ ആയിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ അതിനെ തൂത്തെറിയാൻ കിട്ടിയ അവസരം ജനം കൃത്യമായ വിനിയോഗം നടത്തി എന്ന് വേണം കരുതാൻ. അഴിമതിയും സ്വജനപക്ഷപാതവും വർഗീയ അജണ്ടകൾ മാത്രം മുൻനിർത്തി തിരെഞ്ഞെടുപ്പിലേക്ക് പോയ കേരളം അതിനെതിരെ കൃത്യമായ പക്ഷം പിടിച്ചുംകൊണ്ടുള്ള ജനവിധിയാണ് കേരളം കണ്ടത്.


ഇന്ത്യയിൽ സി പി ഐ എം അധികാരത്തിൽ ഉള്ളത് ത്രിപുരയിൽ മാത്രമാണ് ബംഗാളിൽ ഇത്തവണയും തിരിച്ചുവരവിനുപോലും കഴിയാത്ത അവസ്ഥയിൽ സി പി ഐ എം
എത്തിയിരിക്കുന്നു. പക്ഷെ കേരളത്തിൽ മികച്ച ജനകീയ പിന്തുണയോടെ മികച്ച വിജയം നേടിയതിനു കാരണങ്ങൾ പലതാണു. രണ്ടായിരത്തി ആറിലെ തിരെഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷതോടെ വി. എസ്. അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2006 മേയ് 8ന് അധികാരമേറ്റു അതിനെ തുടർന്നു അഞ്ചു കൊല്ലം കണ്ടത് കേരളത്തിലെ മികച്ച ഭരണം ആയിരുന്നു. 1987 ലെ നായനാർ ഭരണത്തിനും 1996 ലെ നായനാർ ഭരണത്തിനും തുല്യമായ മികച്ച ഭരണം കാഴ്ചവച്ച വീയെസ് സർക്കാർ അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ നേരിയ ഭൂരിപക്ഷത്തിനു അധികാരം നഷ്ടപ്പെട്ട് കാരണങ്ങൾ പലതാണു. ഇടതുമുനന്നിയുടെ കെട്ടുറപ്പിലും സി പി ഐ എം വിഭാഗീയതയും ആയിരുന്നു പ്രധാന കാരണം അതിനു കേരളത്തിലെ ജനം വലിയ വിലകൊടുക്കേണ്ടിവന്നു.

ഇതുവരെ കേരളം കണ്ടത്തിൽ വച്ച് ഉമ്മൻ ചാണ്ടി സർക്കാർ നേരിടാത്ത ആരോപണങ്ങൾ ഒന്നും ഇല്ലായിരുന്നു. സർക്കാരിൻറെ അവസാന നാളുകളിൽ കെ പി സി സി പ്രസിഡന്റ് സുധീരനും വൈസ് പ്രസിഡന്റ് വി ഡി സതീശനും ആരോപിച്ച കടുവ്വെട്ടുകൾ കേരളീയരെ അക്ഷരാർധതിൽ ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടിവരും അതിനു കേരള ജനം തക്കതായ മറുപടി കൊടുത്തു എന്ന് വേണം കരുതാൻ .

ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും ഒരേ കണക്കാണ് എന്നുള്ള സാധാരണ ജനത്തിന് മറിച്ചു ഒരു അഭിപ്രായം ഉണ്ട് എന്ന് വേണം കരുതാൻ അതിൻറെ മറുപടികളാണ് കേരളത്തിലെ ജനവിധിയിൽ തെളിയുന്നത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് നടന്ന മൂന്ന് ഉപതിരെഞ്ഞെടുപ്പിലും വിജയം യു ഡി എഫിന് ആയിരുന്നു പക്ഷെ ലോകസഭയിൽ ഇടതുപക്ഷം കേരളത്തിൽ ശക്തി തെളിയിച്ചു എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല എങ്കിലും പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ തന്നെ മാറ്റം ദ്രശ്യമായിരുന്നു . അതെ വോട്ടിംഗ് രീതികൾ ആയിരുന്നു അല്ലെങ്കിൽ അതിൽ കൂടുതൽ ഭൂരിപക്ഷം പല മണ്ഡലത്തിലും ഇട്ടതുപക്ഷം കൈവരിച്ചു.

ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാവും എന്നായിരുന്നു മുന്നോട്ട് വച്ച ആശയം. പക്ഷെ ജനത്തിന് അറിയാം എല്ലാം ശരിയാവില്ല എങ്കിലും ചിലതൊക്കെ ശരിയാവും എന്നും ഇപ്പോൾ ഉള്ളത് പോലെ ആയിരിക്കില്ല കേരളത്തിലെ ' വികസനം ' എന്നും. അതിന്റെ അതിനുള്ള നടപടികൾ ഒക്കെ എടുക്കാൻ ഇടതുപക്ഷ മുന്നണിക്ക് കഴിയും ആർജവം ഉണ്ട് എന്ന് തന്നെ കരുതുന്നു. കടുംവെട്ടും, തീവെട്ടി കൊള്ളയും, ' വികസന ' സ്വപ്നങ്ങളും ഇടതുപക്ഷത്തിനു കുറവാണ് എന്നുള്ള ആക്ഷേപം നിലനിൽക്കുന്നു. അത് സമ്മതിക്കുകയും ചെയ്താൽ, അടിസ്ഥാന സൗകര്യ വികസനം, ദളിത് പട്ടിക ജാതി, പട്ടികവർഗ ക്ഷേമത്തിന് വേണ്ടിയും പരിസ്ഥിത്തി സൗഹൃദം, സ്ത്രീകളുടെ അടിസ്ഥാന വിഷയങ്ങളിലുള്ള ഇടപെടൽ അങ്ങിനെ വളരെ ചെറിയ കാര്യങ്ങളെ അടിസ്ഥാന ജനവിഭാഗം പ്രതീക്ഷിക്കുന്നുള്ളു .

ഇതുവരെ കിട്ടിയ ഫലം അനുസരിച്ച് 92 മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നു എന്ന് വേണം കരുതാൻ ബാക്കിയുള്ളത്തിൽ ഓരോ മണ്ഡലങ്ങൾ വീതം പി സി ജോർജും ബി ജെ പി യും ജയിച്ചു നിലനിർത്തി, ബാക്കിയുള്ളതിൽ യു ഡി എഫ് ചുരുങ്ങിയ അവസ്ഥയിലേക്ക് മാറി എന്നത് ദയനീയമാണ്, ഇടതുപക്ഷം വലതു മണ്ഡലങ്ങളിൽ വ്യക്തമായ കടന്നു കയറ്റം നടത്തിയിരിക്കുന്നു, കാസർഗോഡ് കണ്ണൂർ , കോഴിക്കോട്, തൃശൂർ, കൊല്ലം ആലപ്പുഴ തിരുവനനന്തപുരം, പത്തനംതിട്ട എന്നി ജില്ലകളിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരിക്കുന്നു ഇടതുപക്ഷം. വയനാട്ടിൽ രണ്ടു സീറ്റ് തിരിച്ചു പിടിക്കാനും മലപ്പുറത്തെ ലീഗ് കോട്ടയിൽ വിള്ളൽ വീഴതാനും ഇടതിന് കഴിഞ്ഞു പക്ഷെ കോട്ടയം, എറണാകുളം ജില്ലകളിൽ മാത്രമാണ് നേരിയമുൻതൂക്കം യു ഡി എഫിന് ലഭിച്ചു.

കേരളത്തിൽ ഏഴു മണ്ഡലത്തിൽ ബി ജെ പി രണ്ടാം സ്ഥാനത് എത്തിയിട്ടുണ്ട് കൂടാതെ രണ്ടായിരത്തി പതിനോന്നിലെ നിയമസഭാതിരെഞ്ഞെടുപ്പു , പതിനാലിലെ ലോകസഭ തിരെഞ്ഞെടുപ്പു എന്നിവയെ അപേക്ഷിച്ച് ബി ജെ പി വോട്ട് വർധനവ് നടത്തിയിട്ടുണ്ട് , ബി ഡി ജെ എസ സഖ്യത്തിന് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല , മുന്നേറ്റം ഉണ്ടായിരുന്നു എങ്കിൽ ആലപ്പുഴ ജില്ലയിലും മറ്റു ബി ഡി ജെ എസ മേഖലയിൽ കാര്യമായ മുന്നേറ്റം ഇടതുപക്ഷത്തിനു ഉണ്ടാവുമായിരുന്നില്ല . വോട്ടു വർധനവ് ഉണ്ടായിട്ടു എങ്കിലും അത് ഇടതുപക്ഷത്തെ ഭാധിക്കുന്ന രീതിയിലേക്ക് മാറിയിട്ടില്ല .

വരും നാളുകളിൽ കേരളം കണ്ടിട്ടുള്ളതിൽ വച്ച് മികച്ച ഒരു സർക്കാർ ആയിരിക്കും ഉണ്ടാവുക്ക എന്നതിൽ സംശയം ഉണ്ടാവാൻ വഴിയില്ല.

Read More >>