നിയമസഭാ തെരഞ്ഞെടുപ്പ്: 1203 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 1203 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ്:  1203 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെ സംസ്ഥാനത്ത് മത്സര രംഗത്ത് ഉള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വ്യക്തത വരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 1203 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

മലപ്പുറമാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുളള ജില്ല.145 പേര്‍.

29 പേര്‍ ജനവിധി തേടുന്ന വയനാട്ടിലാണ് സ്ഥാനാര്‍ത്ഥികള്‍ കുറവ്.സ്ഥാനാര്‍ത്ഥികളില്‍ 109 പേര്‍ സ്ത്രീകളാണ്.

തിരുവനന്തപുരം ജില്ലയിലാണ്  കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.14 പേര്‍.

കഴിഞ്ഞ തവണ 971 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.ഈ വര്‍ഷം ആകെ 1647 പത്രികകളാണ് ലഭിച്ചത്.

Read More >>