ഭീമന്‍ ചിതയൊരുക്കി കെനിയ 105 ടൺ ആനക്കൊമ്പുകൾ കത്തിച്ചു

105 ടൺ ആനക്കൊമ്പുകൾക്കും, 1 ടൺ കാണ്ടാമൃഗ കൊമ്പുകളും കത്തിച്ചു കെനിയ തങ്ങളുടെ സന്ദേശം വ്യക്തമാക്കി.. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെയുള്ള തങ്ങളുടെ...

ഭീമന്‍ ചിതയൊരുക്കി കെനിയ 105 ടൺ ആനക്കൊമ്പുകൾ കത്തിച്ചു

elephant horns burnt

105 ടൺ ആനക്കൊമ്പുകൾക്കും, 1 ടൺ കാണ്ടാമൃഗ കൊമ്പുകളും കത്തിച്ചു കെനിയ തങ്ങളുടെ സന്ദേശം വ്യക്തമാക്കി.. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെയുള്ള തങ്ങളുടെ പോരാട്ടം ഇനിയും ശക്തമാക്കും. നെയ്റോബി ദേശീയ പാർക്കിൽ പ്രത്യേകമായി തയ്യാറാക്കിയ 11ഭീമൻ ചിതകളിലാണ് കൊമ്പുകൾ കത്തിച്ചത്.

കെനിയൻ പ്രസിഡന്റ് ഉഹ്രു കെനിയാട്ടയാണ് ആദ്യ ചിതയ്ക്ക് തീ കൊളുത്തിയത്. "നിലപാടുകൾ വ്യക്തമാക്കുന്നതിനുള്ള സമയമാണിത്. ആഫ്രിക്കയുടെ പൈതൃകമായ ആനകളെ നശിപ്പിക്കുന്നത് പൈതൃകത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്. ആനകളെക്കാൾ

മഹത്യം ആനക്കൊമ്പുകൾക്കില്ലെന്നു മനസ്സിലാക്കണമെന്നും" പ്രസിഡന്റ് പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളെല്ലാം ഇത്തരം നയങ്ങൾ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.


രാത്രി നീണ്ട മഴ ആനകൊമ്പ് നശീകരണ യജ്ഞത്തെ ഇടയ്ക്ക് തടസ്സപ്പെടുത്തിയെങ്കിലും, ഒടുവിൽ ഒരു ചാര കൂട്ടമായി അവ അവശേഷിക്കും വരെ സൈന്യം കഠിനമായ പ്രവൃത്തി തുടർന്നു.

ആഫ്രിക്കയിൽ ഓരോ വർഷവും 30000 ആനകളിൽ അധികം കൊമ്പുകൾക്കായി വേട്ടയാടപ്പെടുന്നതായിട്ടാണ് കണക്ക്.

Read More >>