സ്ഥാനാര്‍ത്ഥി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുമാത്രമേ വോട്ടു നല്‍കാവു എന്ന് കെസിബിസി

കൂടാതെ സ്ഥാനാര്‍ത്ഥികളുടെ മൂല്യബോധവും ദൈവവിശ്വാസവും വിലയിരുത്തപ്പെടണമെന്നും മദ്യപാനവും പുകവലിയും ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് വിജയിപ്പിക്കേണ്ടതെന്നും നേതൃത്വം പറയുന്നു....

സ്ഥാനാര്‍ത്ഥി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുമാത്രമേ വോട്ടു നല്‍കാവു എന്ന് കെസിബിസി

കെസിബിസി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ട മാനദണ്ഡങ്ങളുമായി രംഗത്ത്. വോട്ടെടുപ്പിനായി ഒരാഴ്ച മാത്രം ബാക്ലകി നില്‍ക്കേ തങ്ങളുടെ നിലപാട് വ്യക്തമാക്കി കെസിബിസി എത്തിയത്. സ്ഥാനാര്‍ത്ഥി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുമാത്രമേ വോട്ടു നല്‍കാവു എന്നാണ് നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

കൂടാതെ സ്ഥാനാര്‍ത്ഥികളുടെ മൂല്യബോധവും ദൈവവിശ്വാസവും വിലയിരുത്തപ്പെടണമെന്നും മദ്യപാനവും പുകവലിയും ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് വിജയിപ്പിക്കേണ്ടതെന്നും നേതൃത്വം പറയുന്നു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ പോള്‍ മടശേരി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Read More >>