'സൂപ്പർ' അമ്മമാരെ ട്രോൾ ചെയ്യരുത്...അവര്‍ അതുക്കും മേലെയാണ്!

തീർച്ചയായും! ഞാൻ 'ലൈംഗീക സ്വാതന്ത്ര്യം' ആവോളം അനുഭവിച്ചുണ്ട് ...കവിത കൃഷ്ണന്‍റെ അമ്മ ലക്ഷ്മി കൃഷ്ണൻ പ്രതികരിച്ചപ്പോള്‍ പ്രതികരണം നഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ

സ്ത്രീകളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്നവരെ നിശബ്ദമാക്കുന്നതിന് സോഷ്യൽ മീഡിയകൾ കണ്ടെത്തിയ ഒരു തന്ത്രമുണ്ട്. വീട്ടിലിരിക്കുന്ന അമ്മയെയോ, പെങ്ങളെയോ,മകളെയോ ചോദ്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുക. പ്രത്യേകിച്ച് ലൈംഗീകത സംബന്ധിച്ച ഒരു ചർച്ചയാണെങ്കിൽ ഫെമിനിസ്റ്റ് വാദികൾ ഇതോടെ തളരും എന്ന് അവർ കരുതുന്നു.

എന്നാൽ ഇനി സൂക്ഷിച്ച് ... ചോദ്യങ്ങളിലും കരുത്തു നേടാമെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തെ അങ്ങനെയും വിനയോഗിക്കാമെന്നും ഈ അമ്മ തെ

ളിയിക്കുകയാണ്.

ലക്ഷ്മി കൃഷ്ണൻ എന്നാണ് ആ അമ്മയുടെ പേര്. ഫേയ്സ്ബുക്കിൽ അവർ സ്വയം പരിചയപ്പെടുത്തുന്നത്  "ഞാൻ കവിത കൃഷ്ണന്‍റെ അമ്മ'യാണെന്നാണ്. പ്രശസ്ത സാമൂഹിക പ്രവർത്തകയും, സി.പി.എം (എം.എൽ) പോളിറ്റ് ബ്യൂറോ അംഗവുമായ കവിതാ കൃഷ്ണനാണ് ആ അമ്മയുടെ പ്രശസ്തമായ മകൾ.


"സ്ത്രീകളുടെ ലൈംഗീക സ്വാതന്ത്ര്യത്തെ (ഫ്രീ സെക്സ് ) ഭയപ്പെടുന്നവരോട് എന്താണ് പറയുക. പ്രത്യേകിച്ച് ഈ മനോഭാവമുള്ള ജെ.എൻ.യു അദ്ധ്യാപകരോടും, ഏറെ ലൈക്കുകൾ വാരി കൂട്ടിയ ജ്ഞാന ദേവ് അഹൂജയുടെയും സുബ്രഹ്മണ്യൻ സ്വാമിയുടെയും പ്രതികരണങ്ങളോട് പുച്ഛമാണ് തോന്നുന്നത്.

സ്വാതന്ത്ര്യമില്ലാത്ത ലൈംഗികത മറ്റൊന്നുമല്ല... അത് ബലാൽസംഗമാണ് !"

കവിതയുടെ ഈ പ്രസ്താവന ഒരു വെബ് സൈറ്റ് പ്രസിദ്ധീകരിച്ചത് ചിലരെങ്കിലും അസ്വസ്ഥതയോടുകൂടിയാണ് സ്വീകരിച്ചത്. അങ്ങനെ തന്നെയായിരുന്നു ജി.എം ദാസ് എന്ന വായനക്കാരനും. കവിതയുടെ ഈ വരികൾക്ക് എഫ്.ബി യിൽ ദാസ് മറുപടി കുറിച്ചു ...

"നിന്റെ അമ്മയോടോ മകളോടോ ചോദിക്കു.. ഈ ഫ്രീ സെക്സ് അവർ അനുഭവിച്ചിട്ടുണ്ടോ എന്ന് "

ദാസിന് അനുയോജ്യമായ മറുപടി പകരത്തിന് പകരമെന്നൊണം കവിത നൽകിയെങ്കിലും, തുടർന്നു ലക്ഷ്മി ദാസ് എന്ന പേരിൽ വന്ന പ്രതികരണമായിരുന്നു ഏറെ ശ്രദ്ധയാകർഷിച്ചത്.

kavitha

" ഹേ ദാസ്! ഞാൻ കവിതയുടെ അമ്മയാണ്, തീർച്ചയായും ഞാൻ ലൈംഗീക സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. അങ്ങനെ തന്നെ വേണമെന്നാണ് ഞാൻ കരുതുന്നതും. എനിക്ക് താൽപര്യമുള്ളപ്പോഴും, താൽപര്യമുള്ള ആളോടൊപ്പവും ഞാൻ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെയാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ലൈംഗീകത പരസ്പര സമ്മതത്തോടു കൂടിയാകണം ... നിർബന്ധിതമാകരുത്.

അമ്മ നൽകിയ ഈ പരസ്യ പിന്തുണ കവിതയ്ക്ക് കൂടുതൽ ധൈര്യം പകർന്നു. കുറിക്ക് കൊള്ളുന്ന അമ്മയുടെ മറുപടിയിൽ കവിത തന്റെ സന്തോഷവും അഭിമാനവും എഫ്.ബി പോസ്റ്റിൽ കൂടി പങ്ക് വയ്ക്കുകയും ചെയ്തു.

സൂപ്പർ അമ്മമാരെ ട്രോൾ ചെയ്യും മുമ്പേ അൽപ്പം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.