മെഴുകുതിരി വെട്ടത്തില്‍ വോട്ട് ചെയ്ത് കാസര്‍ഗോഡ് ജില്ല

വേനല്‍മഴ കനത്തതു കാരണം പലയിടങ്ങളിലും വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല.

മെഴുകുതിരി വെട്ടത്തില്‍ വോട്ട് ചെയ്ത് കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ്: വോട്ടിംഗ് പുരോഗമിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ മിക്ക ബൂത്തുകളിലും വൈദ്യുതിയില്ല. പല ബൂത്തുകളിലും മെഴുകുതിരി വെളിച്ചത്തിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

വേനല്‍മഴ കനത്തതു കാരണം പലയിടങ്ങളിലും വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല.

കനത്ത പോളിംഗാണ് വടക്കന്‍ ജില്ലകളില്‍ മൊത്തം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിലാണ് സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്.

കാസര്‍ഗോഡ് ജില്ലയില്‍ പതിനാല് ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരം 13.99, തൃക്കരിപ്പൂര്‍ 14.13, കാഞ്ഞങ്ങാട് 14.01, ഉദുമ 13.97, കാസര്‍ഗോഡ് 13.8, എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയ വോട്ടിംഗ് നില.

വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.കണ്ണൂരിലാണ് സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്. 12.1 ആണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ വോട്ടിംഗ് നില.