കാരക്കോണം മെഡിക്കല്‍ കോളേജിലെ സമരം ഒത്തുത്തീര്‍പ്പായി; മാനേജ്‌മെന്റ് മുട്ടുമടക്കി

ഏപ്രില്‍ മുതലുള്ള സ്റ്റെപ്പന്റ്‌റ് ആണ് ലഭ്യമാകുക. ലീവുകളുടെ എണ്ണത്തിലും ഇളവുകള്‍ വരുത്തുമെന്നും , അനാവശ്യ ഫൈനുകള്‍ ഒഴിവാക്കുമെന്നും ,സമരത്തിലേര്‍പ്പെട്ട ഹൗസ് സര്‍ജന്മാരുടെ പേരില്‍ അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.ലോക തൊഴിലാളി ദിനത്തില്‍ ആരംഭിച്ച സമരത്തിനോട് നിഷേധാത്മകമായ നിലപാട് ആണ് മാനേജ്‌മെന്റ്ും മുഖ്യധാരാ രാഷട്രീയപാര്‍ട്ടികളും സ്വീകരിച്ചത്.

കാരക്കോണം മെഡിക്കല്‍ കോളേജിലെ സമരം ഒത്തുത്തീര്‍പ്പായി; മാനേജ്‌മെന്റ് മുട്ടുമടക്കി

കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ നടത്തിയ സമരം ഒത്തുത്തീര്‍പ്പായി.ഹൗസ് സര്‍ജന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്കി. ഹൗസ് സര്‍ജന്മാരുടെ സ്റ്റൈപെന്‍ഡ് 20,000 രൂപയായി ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഐഎംഎ പ്രതിനിധി കൂടി അംഗമായ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ തീരുമാനം നടപ്പിലാക്കുന്നത് വരെ 8000 രൂപ സ്റ്റെപ്പന്റ്‌റ് ആയി നല്‍കുമെന്നും കഴിഞ്ഞദിവസം വൈകിട്ടോടെ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഏപ്രില്‍ മുതലുള്ള സ്റ്റെപ്പന്റ്‌റ് ആണ് ലഭ്യമാകുക. ലീവുകളുടെ എണ്ണത്തിലും ഇളവുകള്‍ വരുത്തുമെന്നും , അനാവശ്യ ഫൈനുകള്‍ ഒഴിവാക്കുമെന്നും ,സമരത്തിലേര്‍പ്പെട്ട ഹൗസ് സര്‍ജന്മാരുടെ പേരില്‍ അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.ലോക തൊഴിലാളി ദിനത്തില്‍ ആരംഭിച്ച സമരത്തിനോട് നിഷേധാത്മകമായ നിലപാട് ആണ് മാനേജ്‌മെന്റ്ും മുഖ്യധാരാ രാഷട്രീയപാര്‍ട്ടികളും സ്വീകരിച്ചത്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു കാരക്കോണം മെഡിക്കല്‍കാളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം. ഐഎംഎയുടെയും മാധ്യമങ്ങളുടെയും ഇടപെടലാണ് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

Read More >>