പ്രസവ വാര്‍ഡ്; മനുഷ്യര്‍ക്കും നായകള്‍ക്കും

പ്രസവ വാര്‍ഡിന് മുന്നില്‍ നായകള്‍ തമ്പടിച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വാര്‍ഡിന് പുറത്തേക്ക് കുഞ്ഞുങ്ങളുമായി ഇറങ്ങുമ്പോള്‍ നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോ എന്ന പേടിയിലാണ് അമ്മമാര്‍.

പ്രസവ വാര്‍ഡ്; മനുഷ്യര്‍ക്കും നായകള്‍ക്കും

തിരുവനന്തപുരം: കന്യാകുളങ്ങര സിഎച്ച്‌സിയിലെ പ്രസവവാര്‍ഡില്‍ നായശല്യം രൂക്ഷം. വാര്‍ഡിലേക്ക് കയറുന്ന വാതിലിന് സമീപത്തെ ഇരിപ്പിടങ്ങള്‍ക്ക് ചുവട്ടിലാണ് പ്രസവിച്ച് അധിക ദിവസമാകാത്ത നായകളും കുഞ്ഞുങ്ങളും സ്ഥിര താമസമാക്കിയത്. ദിവസേന ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടി എത്തുന്ന ഇടമാണ് കന്യാകുളങ്ങര ആശുപത്രി. മാത്രമല്ല നൂറോളം പേരെ ഇവിടെ കിടത്തി ചികിത്സിക്കുന്നുമുണ്ട്.

പ്രസവ വാര്‍ഡിന് മുന്നില്‍ നായകള്‍ തമ്പടിച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വാര്‍ഡിന് പുറത്തേക്ക് കുഞ്ഞുങ്ങളുമായി ഇറങ്ങുമ്പോള്‍ നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോ എന്ന പേടിയിലാണ് അമ്മമാര്‍.

മിക്ക വാര്‍ഡുകള്‍ക്ക് മുന്നിലും നായകള്‍ കൂട്ടമായി അലഞ്ഞു നടക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. രാത്രിയായാല്‍ വരാന്തയില്‍ ഇവര്‍ സ്ഥാനം പിടിക്കും. വാര്‍ഡിവും വരാന്തയിലും കിടക്കുന്ന നായകളെ തുരത്തുകയാണ് ആശുപത്രി ജോലിക്കാരുടെ പ്രധാന ജോലി. ആശുപത്രിയിലെ നായ ശല്യത്തിന് എതിരെ രോഗികള്‍ പലവട്ടം പരാതി നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ക്ഷാമം മൂലം മുന്‍പും വാര്‍ത്തകളില്‍ കന്യാകുളങ്ങര ആശുപത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

Read More >>