സംഘടനയെ എതിര്‍ത്തവരെ പരാജയപ്പെടുത്തുമെന്ന് കാന്തപുരം

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ കാപട്യം പൊതുസമൂഹം നന്നായി മനസിലാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയമില്ലെന്ന രാഷ്ട്രീയമാണ് എ പി സുന്നികളുടേതെന്നും കാന്തപുരം വ്യക്തമാക്കി.

സംഘടനയെ എതിര്‍ത്തവരെ പരാജയപ്പെടുത്തുമെന്ന് കാന്തപുരംകോഴിക്കോട്: അഞ്ച് വര്‍ഷം സംഘടനയെ എതിര്‍ത്തവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍.

എ പി സുന്നികളെ എതിര്‍ക്കുന്നരെ ജനാധിപത്യപരമായി നേരിടുമെന്ന് കാന്തപുരം പറഞ്ഞു. എപി സുന്നി വിഭാഗം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചനകള്‍ക്കിടെയാണ് കാന്തപുരം നിലപാട് ഒന്നുകൂടി വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ കാപട്യം പൊതുസമൂഹം നന്നായി മനസിലാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയമില്ലെന്ന രാഷ്ട്രീയമാണ് എ പി സുന്നികളുടേതെന്നും കാന്തപുരം വ്യക്തമാക്കി. വോട്ട് ചെയ്യരുതെന്ന് മുന്‍പ് ആഹ്വാനം ചെയ്ത ജമാ അത്തെ ഇസ്ലാമി ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു.

Read More >>