ജയിലില്‍ നിന്ന് ഇനി നോട്ട്ബുക്കുകളും, കാടമുട്ടയും

വിയ്യൂര്‍ ഉള്‍പ്പടെ ജയിലുകളില്‍ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ചപ്പാത്തി ഇപ്പോള്‍ വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്. ചില്ലി ചിക്കന്‍, കോഴിക്കറി, വെജിറ്റേബിള്‍ കറി തുടങ്ങിയ മറ്റു വിഭവങ്ങളും ഇപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്.

ജയിലില്‍ നിന്ന് ഇനി നോട്ട്ബുക്കുകളും, കാടമുട്ടയും

കണ്ണൂര്‍: കുട്ടികള്‍ക്ക് പഠിക്കാനിനി റാന്തല്‍ നോട്ട്ബുക്കുകള്‍ ജയിലില്‍ നിന്ന്  എത്തും. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വിലക്ക് റാന്തല്‍ നോട്ട്ബുക്ക് വിപണിയിലേക്ക് എത്തുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്. 100, 200 പേജിലുള്ള സാധാരണ നോട്ട്ബുക്കുകളും കോളേജ് നോട്ട്ബുക്കുകളും വിപണിയിറക്കിയിട്ടുണ്ട്. കൂടാതെ ജയിലില്‍ നിന്ന് നിത്യേന 155 കാടമുട്ടകളും വില്‍പ്പനക്ക് എത്തും.

അടുത്ത ഘട്ടമായി നേന്ത്രവാഴക്കുലകളും വിപണിയിലെത്തിക്കും. വിയ്യൂര്‍ ഉള്‍പ്പടെ ജയിലുകളില്‍ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ചപ്പാത്തി ഇപ്പോള്‍ വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്. ചില്ലി ചിക്കന്‍, കോഴിക്കറി, വെജിറ്റേബിള്‍ കറി തുടങ്ങിയ മറ്റു വിഭവങ്ങളും ഇപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. ഇതില്‍ നിന്നുള്ള പ്രചോദനത്തിലാണ് ജയിലില്‍ നിന്ന് നോട്ടുബുക്കുകളും കാടമുട്ടകളും പുറത്തിറക്കുന്നത്. ഇതിന്റെ വിപണനത്തിന്റെ ഉല്‍ഘാടനം ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.

വിയ്യൂര്‍ വനിത ജയിലില്‍ നിന്ന് അലങ്കാര ആഭരണങ്ങള്‍, ത്യശൂര്‍ ജയിലില്‍ നിന്ന് ആനകള്‍ക്കുള്ള നെറ്റിപ്പട്ടം, കോഴിക്കോട് ജയിലില്‍ നിന്ന് ചെടിച്ചട്ടി, കുട എന്നിവയും ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ട്.