കാഞ്ഞങ്ങാട്, വീണ്ടും ഇടത്തേക്ക്; തടയിടാന്‍ യു ഡി എഫ് പോരാട്ടം

ഒരിക്കല്‍ മണ്ഡലം യു ഡി എഫിലേക്ക് ചാഞ്ഞതും 2006 ല്‍ മണ്ഡലം നിലനിര്‍ത്തിയ സി പിഐയിലെ പള്ളിപ്രം ബാലനു കിട്ടിയ ഭൂരിപക്ഷത്തിന്റെ മൂന്നിലൊരുഭാഗം മാത്രമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സിറ്റിങ്ങ് എം.എല്‍ എക്ക് ലഭിച്ചിട്ടിട്ടുള്ളുവെന്നത് യു ഡി എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.

കാഞ്ഞങ്ങാട്, വീണ്ടും ഇടത്തേക്ക്; തടയിടാന്‍ യു ഡി എഫ് പോരാട്ടം

കാസര്‍ഗോഡ്: ഒരു തവണയൊഴിച്ച് ബാക്കിയെല്ലാ സമയത്തും ഇടതുമുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് കാഞ്ഞങ്ങാട്. 1957 മുതല്‍ 2011 വരെ നടന്ന 14 തെരഞ്ഞെടുപ്പില്‍ 1987 ല്‍ മാത്രമാണ് ഇവിടെ നിന്നും യു ഡി എഫ് ജയിച്ചത്. യു ഡി എഫിലെ എന്‍ മനോഹരന്‍ മാസ്റ്ററുടെ ആ ജയം മാത്രമാണ് കാഞ്ഞങ്ങാട്ടെ ചരിത്രം ഒരിക്കലെങ്കിലും മാറ്റിയെഴുതിയത്.

യു ഡി എഫ് ഏറ്റവും ഒടുവിലായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിലൊന്നാണ് കാഞ്ഞങ്ങാട്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷ് കെ പി സി സി നിര്‍വ്വാഹക സമിതിയംഗവും യു ഡി എഫ് ജില്ലാ കമ്മിറ്റിയംഗവുമായ പി ഗംഗാദരന്‍ നായരുടെ മകളാണ്. സിറ്റിങ്ങ് എം.എല്‍.എയായ സി പി.ഐ യിലെ പി ചന്ദ്രശേഖരനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ എല്‍ ഡി എിലും യു ഡി എഫിലേയും സ്ഥാനാര്‍ത്ഥികളുടെ കുടുംബം ഒര്‍ത്ഥത്തില്‍ ഒന്നാണ്. ഇരുവരുടേയും കുടുംബപരമ്പര പെരിയയിലെ നായര്‍ തറവാടാണ്.


ഒരിക്കല്‍ മണ്ഡലം യു ഡി എഫിലേക്ക് ചാഞ്ഞതും 2006 ല്‍ മണ്ഡലം നിലനിര്‍ത്തിയ സി പിഐയിലെ പള്ളിപ്രം ബാലനു കിട്ടിയ ഭൂരിപക്ഷത്തിന്റെ മൂന്നിലൊരുഭാഗം മാത്രമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സിറ്റിങ്ങ് എം.എല്‍ എക്ക് ലഭിച്ചിട്ടിട്ടുള്ളുവെന്നത് യു ഡി എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. 1987 ലെ ചരിത്രം 2016 ലും ആവര്‍ത്തിക്കാനാവുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. എന്നാല്‍ മണ്ഡലത്തില്‍ ഇത്രയും കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വലിയ വിജയം പ്രതീക്ഷിക്കുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ പിടിച്ചെടുത്ത ആവേശവും ഇടത് ക്യാമ്പിലുണ്ട്. മണ്ഡലത്തിലുടനീളം ഇടതിന് അനുകൂലമായ സാഹചര്യമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്. എന്‍ ഡി എ മുന്നണിയില്‍ നിന്ന് ബി ഡി ജെ എസാണ് മത്സരിക്കുന്നത്. ബി ഡി ജെ എസ്സിലെ എ.പി രാഘവനാണ് സ്ഥാനാര്‍ത്ഥി.

2011 ലെ തെരഞ്ഞെടുപ്പില്‍ സി പിഐയിലെ ഇ .ചന്ദ്രശേഖരന്‍ 66640 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിലെ എം സി ജോസ് 54462 വോട്ടുകളാണ് നേടിയത്. അന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മടിക്കൈ കമ്മാരന്‍ 15543 വോട്ടുകളാണ് നേടിയിരുന്നത്.

Read More >>