'കമ്മട്ടിപാടം' ടീസര്‍ പുറത്തിറങ്ങി

ഒരു ചെറു പട്ടണം എന്ന നിലയില്‍ നിന്നും വന്‍ നഗരം എന്ന നിലയിലേക്കുള്ള കൊച്ചിയുടെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം. 80-കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്

ആരാധകര്‍ കാത്തിരുന്ന ദുല്ഖര്‍ സല്‍മാന്‍-രാജീവ്‌ രവി  ചിത്രം 'കമ്മട്ടിപാടം' ടീസര്‍ പുറത്തിറങ്ങി. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാഗതയായ ഷോണ്‍ റോമിയാണ് നായികയായി പ്രത്യക്ഷപ്പെടുന്നത്.ടീസറിന് മികച്ച പ്രതികരണമാണ് കാഴ്ചക്കാരില്‍ നിന്നും ലഭിക്കുന്നത് . ഒരു ചെറു പട്ടണം എന്ന നിലയില്‍ നിന്നും വന്‍ നഗരം എന്ന നിലയിലേക്കുള്ള കൊച്ചിയുടെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം. 80-കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വിനയ് ഫോര്‍ട്ട്‌, വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും വമ്പിച്ച ജനപ്രീതി നേടിയിരുന്നു. ചിത്രത്തിലെ ദുല്ഖരിന്റെയും വിനായകന്റെയും വേറിട്ട ലുക്കും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു.

ചിത്രം മെയ്‌ 20-ന് തീയറ്ററുകളില്‍ എത്തും.