"കൊച്ചി പഴയ കൊച്ചി അല്ല" ; 'കമ്മട്ടി പാടം' ട്രെയിലര്‍ കാണാം

പ്രശസ്ത തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍ രചിക്കുന്ന ചിത്രം രാജീവ് രവിയും ദുല്ഖര്‍ സല്‍മാനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ്

"കൊച്ചി പഴയ കൊച്ചി അല്ല" ;

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ദുല്ഖര്‍ സല്‍മാന്‍ ചിത്രം 'കമ്മട്ടി പാട'ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിനു ആവേശകരമായ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

രാജീവ് രവി സംവിധാനം  നിര്‍വ്വഹിക്കുന്ന ചിത്രം തുടക്കം മുതലേ വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍ രചിക്കുന്ന ചിത്രം രാജീവ് രവിയും ദുല്ഖര്‍ സല്‍മാനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ്. 8൦-കളുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ദുല്ഖറിന്‍റെ നായികയായി നവാഗതയായ ഷോണ്‍ റോമി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ വിനായകന്‍, വിനയ് ഫോര്‍ട്ട്‌, പി.ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.


ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ്‌ 2൦-ന് തീയറ്ററുകളില്‍ എത്തും.