'കമ്മട്ടി പാട'ത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

അമിതമായി ആക്ഷനും വയലന്‍സും ഉള്ളതിനാലാണ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണു റിപ്പോര്‍ട്ട്

നാളെ റിലീസിന് തയ്യാറെടുക്കുന്ന ദുല്‍ഖര്‍ ചിത്രം 'കമ്മട്ടി പാട'ത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്. അമിതമായി ആക്ഷനും വയലന്‍സും ഉള്ളതിനാലാണ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണു റിപ്പോര്‍ട്ട്.

രാജിവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് . പി ബാലചന്ദ്രന്‍  തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ നവാഗതയായ ഷോണ്‍ റോമിയാണ് നായിക.വിനായകന്‍, വിനയ് ഫോര്‍ട്ട്‌, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

80-കളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നടക്കുന്ന ഒരു കഥയാണ് 'കമ്മട്ടിപാടം' പറയുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറിനും മറ്റും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.  ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ പ്രദര്‍ശനത്തിനു എത്തിക്കുന്ന ചിത്രം കേരളത്തിലെമ്പാടും 150 തീയറ്ററുകളില്‍ നാളെ റിലീസാകും.