കമ്മട്ടിപ്പാടം മെയ് ഇരുപതിന്

ദുല്‍ഖര്‍ ആദ്യമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ നാല്‍പ്പത് വയസ്സ് പ്രായം വരുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

കമ്മട്ടിപ്പാടം മെയ് ഇരുപതിന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന കമ്മട്ടിപ്പാടം മെയ് ഇരുപതിന് തീയറ്ററുകളില്‍ എത്തും. പി.ബാലചന്ദ്രന്റേതാണ് രചന. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

ദുല്‍ഖര്‍ ആദ്യമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍ എത്തുന്ന  ചിത്രത്തില്‍ നാല്‍പ്പത് വയസ്സ് പ്രായം വരുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.