മണിക്ക് ദേശീയ അവാര്‍ഡ് നല്‍കാത്ത ജൂറി കമ്മിറ്റി അംഗങ്ങളോട് പുച്ഛം മാത്രമേയുള്ളുവെന്ന് ജസ്റ്റിസ് കമാല്‍ പാഷ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്ത്രിലെ മണിയുടെ അഭിനയം അനുകരണമാണെന്നാണ് മണിക്ക് അവാര്‍ഡ് കിട്ടാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം ചെയ്ത വേഷം അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ തീര്‍ത്തും പുച്ഛമാണ് തോന്നിയതെന്നും കമാല്‍ പാഷ പറഞ്ഞു.

മണിക്ക് ദേശീയ അവാര്‍ഡ് നല്‍കാത്ത ജൂറി കമ്മിറ്റി അംഗങ്ങളോട് പുച്ഛം മാത്രമേയുള്ളുവെന്ന് ജസ്റ്റിസ് കമാല്‍ പാഷ
ചരിത്ര നിയോഗം പോലെ ജീവിച്ച വ്യക്തിത്വമാണ് നടന്‍ കലാഭവന്‍ മണിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാത്തത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണി ഫൗണ്ടേഷന്റെ മണിക്കുയില്‍ പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിലാണ് ജസ്റ്റിസ് കമാല്‍ പാഷ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്ത്രിലെ മണിയുടെ അഭിനയം അനുകരണമാണെന്നാണ് മണിക്ക് അവാര്‍ഡ് കിട്ടാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം ചെയ്ത വേഷം അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ തീര്‍ത്തും പുച്ഛമാണ് തോന്നിയതെന്നും കമാല്‍ പാഷ പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത അംഗീകാരമാണ് മരണശേഷം മണിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഴുക്കിനെതിരെ നീന്തിയ സംവിധായകനാണ് വിനയനെന്നും അദ്ദേഹം പറഞ്ഞു. മണി ഫൗണ്ടേഷന്റെ മണിക്കുയില്‍ പുരസ്‌കാരം സംവിധായകന്‍ വിനയനാണ് ലഭിച്ചത്.