കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു

പുതിയ പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്ന് കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഭക്ഷണത്തില്‍ നിന്നല്ല മദ്യത്തില്‍ നിന്നു തന്നെയാണ് മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നു ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു . മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്നാണ് പരിശോധനഫലം വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനാഫലമാണ് പോലീസിനു ലഭിച്ചത്.

പുതിയ പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്ന് കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഭക്ഷണത്തില്‍ നിന്നല്ല മദ്യത്തില്‍ നിന്നു തന്നെയാണ് മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നു ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ റച്ചു നില്‍ക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മാനേജര്‍ ജോബിക്ക് കാര്യങ്ങളറിയാമെന്നും അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ അദ്ദേഹം ഒരു നാലുകെട്ട് പണിയാന്‍ ആലോചിച്ചിരുന്നുവെന്നും അതിനായി കടം കൊടുത്തിരുന്ന തുക തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായും സഹോദരന്‍ പറഞ്ഞു.

Read More >>