ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയെന്ന്‍ ദേവസ്വംമന്ത്രി; ഇനി മുതല്‍ നിയമനങ്ങള്‍ പി എസ് സി വഴി

ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയെന്ന്‍ ദേവസ്വംമന്ത്രി; ഇനി മുതല്‍ നിയമനങ്ങള്‍ പി എസ് സി വഴി

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണെന്നും ഉടന്‍ തന്നെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്നും പറഞ്ഞ അദ്ദേഹം ഇനി മുതലുള്ള നിയമനങ്ങള്‍ പി എസ് സി വഴിയായിരിക്കുമെന്നും പറഞ്ഞു. വ്യാപകമായ കൈക്കൂലി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് മുന്‍ ഡിജിപി ചന്ദ്രശേഖരന്‍ ചെയര്‍മാനായ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും നിയമനം പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയതാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

Read More >>