ഹൃഥിക്ക് റോഷന്റെ 'കാബില്‍' ; ഫസ്റ്റ് ലുക്ക് കാണാം

ഹൃഥിക്ക് റോഷന്‍ നായകനാകുന്ന 'കാബില്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൃഥിക്ക് റോഷന്റെ

ഹൃഥിക്ക് റോഷന്‍ നായകനാകുന്ന 'കാബില്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാകേഷ് റോഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യാമി ഗൗതം ആണ് ഹൃഥിക്കിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ റായി കേന്ദ്രകഥാപാത്രമായ 'ജസ്ബ' എന്ന ചിത്രം അണിയിച്ചൊരുക്കിയ സഞ്ജയ്‌ ഗുപ്തയാണ് 'കാബില്‍' സംവിധാനം ചെയ്യുന്നത്.

'കാബിലി'ന്റെ  പുതുമയാര്‍ന്ന ഫസ്റ്റ് ലുക്കിന് ഇതിനോടകം മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണു ഫസ്റ്റ് ലുക്ക് സൂചിപ്പിച്ചിരിക്കുന്നത്.  ചിത്രം ജനുവരി 26-ന് തീയറ്ററുകളില്‍ എത്തും.