കബാലി ടീസറിന്റെക്കോര്ഡ് ; റിലീസ്ചെയ്തു 2 മണിക്കൂറില്‍ 12 ലക്ഷം വ്യൂവേഴ്സ്

യുട്യൂബിനെപ്പോലും അമ്പരിപ്പിച്ച് രജനീകാന്ത് ചിത്രം 'കബാലി'യുടെ ടീസർ. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. ഇതിനോടകം 4,968,559 ആളുകളാണ് ടീസര്‍...

കബാലി ടീസറിന്റെക്കോര്ഡ് ; റിലീസ്ചെയ്തു 2  മണിക്കൂറില്‍ 12 ലക്ഷം വ്യൂവേഴ്സ്

kaba

യുട്യൂബിനെപ്പോലും അമ്പരിപ്പിച്ച് രജനീകാന്ത് ചിത്രം 'കബാലി'യുടെ ടീസർ. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. ഇതിനോടകം 4,968,559 ആളുകളാണ് ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം ഒരു ചിത്രം സ്വന്തമാക്കുന്നത്.

ടീസര്‍ പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍  തന്നെ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ വ്യൂവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ കൂടുതലായി ലൈക്കടിച്ചവരുടെ എണ്ണം. തുടര്‍ന്ന് ഇത് സ്‌റ്റൈല്‍ മന്നന് മാത്രമെ സാധിക്കുകയുള്ളുവെന്നും "ഒരു തവണ ലൈക്കടിച്ചാല്‍ നൂറ് തവണ ലൈക്ക്  അടിച്ച മാതിരി"  എന്ന മട്ടിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വ്യൂവേഴ്‌സിന്റെ എണ്ണം അപ്‌ഡേറ്റ് ചെയ്യാന്‍ സമയമെടുക്കുമെന്ന് കബാലിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് വിശദീകരണം നല്‍കിയതോടെയാണ് ട്രോളുകള്‍ അവസാനിച്ചത്. റിലീസ് ചെയ്ത് 18 മണിക്കൂറിനകം 50 ലക്ഷത്തിലേക്കു കുതിച്ച വ്യൂവേഴ്സിന്റെ എണ്ണം  24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പ് ഒരു കോടി തികയ്ക്കുമോ എന്നാണു ആരാധകര്‍ ഉറ്റുനോക്കുന്നത്.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക്കുടിയേറുന്ന  കബാലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ്‌ രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കലൈപുലി എസ് താനു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. ചിത്രം ഈദിന് റിലീസ് ചെയ്യും എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.