പിണറായിയില്‍ സിപിഐ(എം) പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്നത് ആര്‍എസ്എസ് അല്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

സിപിഐ(എം) പ്രവര്‍ത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടി അയാള്‍ മരിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. നാരദാ ന്യൂസിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പിണറായിയില്‍ സിപിഐ(എം) പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്നത് ആര്‍എസ്എസ് അല്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

പിണറായിയില്‍ സിപിഐ(എം) പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്നത് ആര്‍എസ്എസ് അല്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സിപിഐ(എം) പ്രവര്‍ത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടി അയാള്‍ മരിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. നാരദാ ന്യൂസിനോട് സംസാരിക്കവേയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

വിജയാഹ്ലാദം നടക്കുന്ന വേളയില്‍ ആ പരിസരത്ത് കമ്മ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ റോഡ്‌ നിറഞ്ഞ് പ്രകടനം നടത്തുകയായിരുന്നു. മറ്റാര്‍ക്കോ നേരേ ഉപയോഗിക്കാനിരുന്ന ബോംബ് അവരുടെ കയ്യിലിരുന്ന് തന്നെ പൊട്ടുകയായിരുന്നുവെന്നാണ് സുധാകരന്‍ പറയുന്നത്.

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഐ(എം) പ്രവര്‍ത്തകനായ എരുവട്ടി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. പ്രകടനത്തിനിടയിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രവീന്ദ്രനെ അക്രമികള്‍ പിന്തുടര്‍ന്ന് വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ്‌ സിപിഐഎമ്മിന്റെ  ഔദ്യോഗിക  വിശദീകരണം.

Read More >>