കെ കെ രമയ്ക്ക് നേരെ കയ്യേറ്റം

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കയ്യേറ്റം ചെയ്തത്. ഒരു സംഘം ആളുകള്‍ രമയെ തടയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തെന്നാണ് പരാതി.

കെ കെ രമയ്ക്ക് നേരെ കയ്യേറ്റം

കോഴിക്കോട്: വടകര നിയമസഭാ മണ്ഡലം ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയെ കയ്യേറ്റം ചെയ്തതായി പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കയ്യേറ്റം ചെയ്തത്. ഒരു സംഘം ആളുകള്‍ രമയെ തടയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തെന്നാണ് പരാതി.

സിപിഐ(എം) പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ആരോപിച്ചു. രമയെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.