എല്‍ഡിഎഫിന്റെ മദ്യനയം ബാര്‍ തുറക്കാനുളളതായിരിക്കുമെന്ന് കെ. ബാബു

മദ്യനയം മാറ്റുന്നതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്നും മദ്യനയം മാറ്റുന്നതിനെപ്പറ്റിയുള്ള പ്രസ്താവനകള്‍ ഇയര്‍ന്നുവരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്‍ഡിഎഫിന്റെ മദ്യനയം ബാര്‍ തുറക്കാനുളളതായിരിക്കുമെന്ന് കെ. ബാബു

ഇടതു മുന്നണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍മന്ത്രി കെ.ബാബു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പൊടിച്ച കോടികള്‍ ബാറുടമകളുടേതാണെന്നും എല്‍ഡിഎഫിന്റെ മദ്യനയം ബാര്‍ തുറക്കാനുളളതായിരിക്കുമെന്നും ബാബു പറഞ്ഞു.

എല്‍ഡിഎഫും ബാറുടമകളും ഇക്കാര്യത്തില്‍ നേരത്തെ തന്നെ ധാരണയില്‍ എത്തിയിരുന്നതാണെന്നും ബാബു ആരോപിച്ചു. മദ്യനയം മാറ്റുന്നതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്നും മദ്യനയം മാറ്റുന്നതിനെപ്പറ്റിയുള്ള പ്രസ്താവനകള്‍ ഇയര്‍ന്നുവരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജാണ് ബാബുവിനെ തോല്‍പ്പിച്ച് നിയമസഭയിലേക്ക് എത്തുന്നത്.

Read More >>