പൊതുനിരത്തുകള്‍ മൈതാനമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങള്‍ തടയണമന്ന് ജസ്റ്റിസ് ബി കമാല്‍പാഷ

ഇത്തരം നടപടികള്‍ക്കെതിരെ ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അയച്ച കത്തിലാണ് ജസ്റ്റീസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

പൊതുനിരത്തുകള്‍ മൈതാനമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങള്‍ തടയണമന്ന് ജസ്റ്റിസ് ബി കമാല്‍പാഷ

പൊതുനിരത്തുകള്‍ മൈതാനമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങള്‍ തടയണമന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സമാപനം കുറിച്ച് നടന്ന കലാശക്കൊട്ട് യാത്രാദുരിതമുണ്ടാക്കിയെന്നും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇത്തരം നടപടികള്‍ക്കെതിരെ ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അയച്ച കത്തിലാണ് ജസ്റ്റീസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് വെടിക്കെട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ചിദംബരേഷ് അയച്ച കത്ത് ഹൈക്കോടതി ഇപ്പോള്‍ പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കുകയാണ്.